ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി ഐ ഫോൺ 17 രാജ്യത്ത് ലോഞ്ച് ചെയ്തു. ആപ്പിൾ ഇന്റലിജൻസ്, 120 മെഗാഹെർട്സ് പ്രോ മോഷൻ ഡിസ്പ്ലേ, എ 19 സീരീസ് ചിപ്പുകൾ, പുതിയ അലൂമിനിയം യൂണിബോഡി ഡിസൈനിലുള്ള പ്രോ മോഡലുകൾ, പുതുക്കിയ ക്യാമറകൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളു മായി ഐഫോൺ 17 വിപണിയിലേക്ക്.
ബുധനാഴ്ച കാലിഫോർണിയയിൽ നടന്ന ചടങ്ങിൽ പുതിയ ഐഫോൺ സീരീസ് കമ്പനി സിഇഒ ടിം കുക്ക് പുറത്തിറക്കി. ഐഫോൺ പ്ലസിനുപകരമായി എയർ എന്ന പുതിയ ഫോണുകൾ അവതരിപ്പിച്ചു.
ആപ്പിൾ അവതരിപ്പിക്കുന്ന ഏറ്റവും കനംകുറഞ്ഞ ഫോൺ എന്ന സവിശേഷതയുമായാണ് എയറിന്റെ വരവ്. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നിങ്ങനെ നാലുഫോണാണ് 17 സീരീസിലെത്തുന്നത്.
5.6 മില്ലീമീറ്റർ ആണ് ഐഫോൺ എയറിന്റെ കനം. മുൻവശത്ത് സെറാമിക് ഷീൽഡ് 2 പോറലുകളിൽ മൂന്നുമടങ്ങു വരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകളായ വിഷ്വൽ ഇന്റലിജൻസ്, ലൈവ് ട്രാൻസ്ലേഷൻ എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 20 മിനിറ്റുകൊ ണ്ട് 50 ശതമാനം ചാർജ് ലഭിക്കും.
ബേസ് മോഡലായ ഐഫോൺ 17-ന് 82,900 രൂപ മുതലാണ് വില. ഐഫോൺ 16-നെ അപേക്ഷിച്ച് എട്ടുമണിക്കൂറിലധികം വീഡിയോപ്ലേ ആണ് ഇതിലെ മറ്റൊരു വാഗ്ദാനം. 48 മെഗാപിക്സൽ ആണ് ക്യാമറ. ഐഫോൺ എയറിന് 1,19,900 രൂപയായിരിക്കും വില.
പ്രോയുടെ രീതിയിലുള്ള പെർഫോമൻ സ് ലഭിക്കുന്ന കനംകുറഞ്ഞ ഫോ ണെന്നാണ് ഇതിനെ കമ്പനി വിശേഷി പ്പിക്കുന്നത്. വൈഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് തുടങ്ങിയവയോടുകൂടിയ എൻ വൺ വയർലെസ് ചിപ്പാണ് ഇതിലെ മറ്റൊരു പ്രത്യേകത. ഇ സിമ്മായിരിക്കും ഉപയോഗിക്കാനാകുക.
ഐഫോൺ 17 പ്രോയ്ക്ക് 1,34,900 രൂപയും പ്രോ മാക്സിന് 1,49,900 രൂപയുമായിരിക്കും വില. അലൂ മിനിയം യൂണിബോഡി, 40 മെഗാപിക്സൽ ഫ്യൂഷൻ ക്യാമറ, ടെലിഫോട്ടോ ഫ്യൂഷൻ ലെൻസ്, 40 എക്സ് ഡിജിറ്റൽ സൂം തുടങ്ങി ഒട്ടേറെ സവിശേഷകൾ ഇവയിൽ സം യോജിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ത്യയിൽ ഉത്പാദനം വർധിപ്പിച്ച് ആപ്പിളിൻ്റെ കരാർ ഉത്പാദകരായ ഫോക്സ്കോണും ടാറ്റയും. തമിഴ്നാട്ടിലും കർണാടക യിലുമായാണ് ഐഫോൺ 17 സീരീസി ലുള്ള ഫോണുകൾ ഉത്പാദിപ്പിക്കുന്ന ത്. ഐഫോൺ 17, എയർ, ഐഫോൺ 17 പ്രോ മോഡലുകളാണ് കൂടുതലായും ഉത്പാദിപ്പിക്കുന്നത്.
ഐഫോൺ 17 സീരീസ് ഫോണുകൾ പുറത്തിറക്കിയ സാഹചര്യത്തിൽ പഴയ നാല് ഐഫോൺ മോഡലുകൾ കമ്പനി നിർത്തും.
വാട്സ്ആപ്പ് വെബ് സ്ക്രോൾ ചെയ്യാൻ സാധിക്കുന്നില്ല എന്നു പരാതി …? ലോകമാകെ ഉള്ള ഈ പ്രശ്നം മാറാൻ ഇങ്ങനെ ചെയ്‌താൽ മതി
ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് അടുത്തിടെയായി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുകയാണ്. പ്രത്യേകിച്ച്, ചാറ്റുകളിലൂടെ സ്ക്രോൾ ചെയ്യാൻ സാധിക്കാത്തത് ആണ് പ്രധാന പരാതി.
എക്സിൽ (X – മുൻ ട്വിറ്റർ) നിരവധി പേർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കൾക്കും സമാനമായ പ്രശ്നം നേരിടുന്നതായി വ്യക്തമാകുന്നു.
ആദ്യത്തേത്, പലരും ഇത് സ്വന്തം ലാപ്ടോപ്പിലോ ഡിവൈസിലോ ഉണ്ടായ തകരാറാണെന്ന് കരുതുകയായിരുന്നു.
എന്നാൽ, ടെക് വിദഗ്ധരുടെ വിലയിരുത്തലിൽ പ്രകാരം, ചാറ്റിൽ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറന്നതിന് ശേഷമാണ് ഈ ബഗ് സാധാരണയായി പ്രത്യക്ഷപ്പെടുന്നത്.
പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടുന്നതുവരെ സ്റ്റിക്കറുകളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പലരും നിർദേശിക്കുന്നു.
Summary: Apple launches iPhone 17 in India with Apple Intelligence, A19 series chips, 120Hz ProMotion display, redesigned aluminum unibody Pro models, and upgraded camera