ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കം ആറുപേർ അറസ്റ്റിൽ. ഇവരിൽ നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ ആണ് പിടികൂടിയത്.

സംഘത്തിൽ മലയാളികളായ എ.എം. സുഹൈൽ (31), കെ.എസ്. സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.

മലയാളികളിൽ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് അറിയിച്ചു. ദുബായിൽ ജോലിചെയ്തിരുന്ന സുഹൈൽ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു.

ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരിൽ കേരളത്തിലും ലഹരിക്കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഞ്ചാവുമായി യുവതി പിടിയില്‍

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

വേളി ടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വെട്ടുകാട് ബാലനഗറിലുളള ഒരാള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് യുവതി ഡാന്‍സാഫിന്റെ പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ കഞ്ചാവ് വില്‍ക്കുന്നതായി സിറ്റി ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടാനായത്. ബംഗളൂരു, അസം എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാലിരട്ടിയോളം വിലയ്ക്കാണ് സംഘം വില്‍ക്കുന്നത്.

യുവതിയുടെ ഭര്‍ത്താവ് കാര്‍ലോസിനെ 150 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിപ്പോള്‍ ജാമ്യത്തിലാണെന്നും ഡാന്‍സാഫ് ടീം അറിയിച്ചു.

Summary: Six members of an international drug trafficking gang operating from Bengaluru, including two Malayalees, were arrested.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

എൻഐആർഎഫ് റാങ്കിങ്: മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ്

എൻഐആർഎഫ് റാങ്കിങ് : മികച്ച നേട്ടവുമായി ഇടുക്കിയിൽ ഒരു ഗവ.കോളേജ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ...

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു താമരശ്ശേരി: ചുമട്ടുതൊഴിലാളിയോട് പരിചയം നടിച്ച് എടിഎം കാർഡ്...

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

Related Articles

Popular Categories

spot_imgspot_img