ഐ ഫോൺ കുരങ്ങൻ കൊക്കയിലെറിഞ്ഞു

നിർത്തിയിട്ട ജീപ്പിൽനിന്ന് കുരങ്ങൻ കൊക്കയിലെറിഞ്ഞ ഐ ഫോൺ അഗ്‌നിരക്ഷാസേന തിരിച്ചെടുത്തുകൊടുത്തു. താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റിൽ നിന്നും കുരങ്ങൻ താഴേക്കെറിഞ്ഞ 75000 രൂപ വിലയുള്ള ഐഫോണാണ് അഗ്നിരക്ഷാ സേന തിരികെ എടുത്ത് നൽകിയത്. കോഴിക്കോട് പെരുമണ്ണ പിലാതോട്ടത്തിൽ ജാസിമിന്റെ ഫോണാണ് കുരങ്ങൻ തട്ടിയെടുത്തത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം.

ജീപ്പിലെത്തിയ സംഘം വ്യൂപോയന്റിൽ കാഴ്ചകൾ കാണുന്നതിനിടെ കുരങ്ങൻ ഫോണെടുത്ത് താഴേക്കെറിയുകയായിരുന്നു. തുടർന്ന് ഫയർമാനായ ജിതിൻ റോപ്പുകെട്ടി താഴെയിറങ്ങി ഫോൺ എടുത്തുനൽകി. അരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് ഫോൺ കണ്ടെടുത്തത്. താഴെവീണെങ്കിലും ഫോണിന് കേടൊന്നും പറ്റിയിരുന്നില്ല. അസി. സ്റ്റേഷൻ ഓഫീസർ പി.എം. അനിൽ, ഫയർമാന്മാരായ എൻ.എസ്. അനൂപ്, എംപി. ധനീഷ്‌കുമാർ, എം. ജിതിൻകുമാർ, ബി. ഷറഫുദീൻ, ഹോംഗാർഡ് കെ.ബി. പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Read Also : തിരുവനന്തപുരത്ത് നിന്ന് ആശ്വാസ വാർത്ത; മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ ഫലം നെഗറ്റീവ്

spot_imgspot_img
spot_imgspot_img

Latest news

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

Other news

ഈ മരുന്നുകൾ സ്റ്റോക്കുണ്ടോ? ഉടൻ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര...

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; നഗരസഭ അധ്യക്ഷ കൊടുത്തത് കള്ള കേസ്, പിൻവലിക്കണമെന്ന് യുഡിഎഫ്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയത്തിന്...

കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങി വയോധികൻ; ഒടുവിൽ രക്ഷകരായി അവരെത്തി

കോഴിക്കോട്: അടയ്ക്ക പറിക്കാൻ കവുങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിൽ കാൽ കുടുങ്ങി തലകീഴായി...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...
spot_img

Related Articles

Popular Categories

spot_imgspot_img