ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് അനന്തനാഗിലെ കൊക്കേർനാഗ് വനമേഖലയിൽ തെരച്ചിൽ നടത്തുന്നത്. മേഖലയിൽ ഉണ്ടായ വെടിവെപ്പിൽ ഒരു കേണൽ അടക്കം നാലു സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. വനമേഖലയിൽ ഭീകരരെ വളയാൻ സുരക്ഷ സേനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് കൃത്യമായ വിവരമാണന്നും ഇവരെ ഉടൻ പിടികൂടുമെന്നും ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.
ഡ്രോണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന സ്ഥലങ്ങളിൽ ഇന്നലെ ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തി. ഇതിനിടെ കാണാതായ സൈനികൻ കൂടി വീരമൃത്യു വരിച്ചതായി അധികൃതർ ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഒരു കേണലും മേജറും ജമ്മകശ്മീർ പൊലീസിലെ ഡിഎസ്പിയുമാണ് ആദ്യം വീരമൃത്യു വരിച്ചത്. ജന്മനാട്ടിൽ എത്തിച്ച കേണൽ മൻപ്രീത് സിങിൻറെയും മേജർ ആഷിഷ് ദോൻചാകിൻറെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. പഞ്ചാബിലെ മുള്ളാൻപൂരിൽ എത്തിച്ച കേണൽ മൻപ്രീത് സിങിൻറെ മൃതദേഹത്തിൽ മക്കൾ സല്യൂട്ട് നൽകിയ കാഴ്ച വൈകാരികമായി. ജമ്മുകശ്മീർ ഡിഎസ്പി ഹിമയുൻ മുസമിൽ ഭട്ടിൻറെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു. രൗജരിയിലും അനന്ത്നാഗിലും ഭീകരർക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെ ഉറിയിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ സംഘാഗങ്ങൾ പിടിയിലായി. ഇവരിൽ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും പിടിച്ചെടുത്തു
Read Also : റെക്കോര്‍ഡ് കളക്ഷനുമായി ഓണംബംപര്‍