വനിതാ കോളേജിന് മുന്നിൽ ഷർട്ടില്ലാതെ പുഷ്-അപ്പ് ചെയ്ത് യുവാവ്; ബാക്കി തങ്ങൾ ചെയ്യിപ്പിക്കാമെന്നു പോലീസ്; പിന്നീട് നടന്നത്.….: വീഡിയോ

വനിതാ കോളേജിന് മുന്നിൽ ഷർട്ടില്ലാതെ പുഷ്-അപ്പ് ചെയ്ത് യുവാവ്; ബാക്കി തങ്ങൾ ചെയ്യിപ്പിക്കാമെന്നു പോലീസ്; പിന്നീട് നടന്നത്.,….: വീഡിയോ

രാജസ്ഥാനിലെ ഭരത്പൂരിൽ വനിതാ കോളേജിന് മുന്നിൽ ഷർട്ടില്ലാതെ പുഷ്-അപ്പ് ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി.

വിദ്യാർത്ഥിനികൾ പുറംതിരിഞ്ഞുനിൽക്കുന്ന സമയത്ത് ഇയാൾ നടത്തിയ വർക്ക്‌ഔട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിവാദമുയർന്നിരുന്നു.

ഭരത്പൂരിലെ ബയാന പട്ടണത്തിലെ ദേവനാരായൺ വനിതാ കോളേജ് മുൻവശത്താണ് സംഭവം നടന്നത്. സലാബാദ് ഗ്രാമത്തിലെ സാഹിൽ ഖാൻ എന്ന യുവാവാണ് ഷർട്ടില്ലാതെ വിദ്യാർത്ഥിനികളുടെ മുന്നിൽ നിന്ന് പുഷ്-അപ്പ് ചെയ്തത്. വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി

വീഡിയോ പ്രചരിച്ചതോടെ വിദ്യാർത്ഥിനികളും രക്ഷിതാക്കളും ശക്തമായി പ്രതികരിച്ചു. പ്രദേശവാസികളും സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നു. ‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അന്തസിനും മാന്യതയ്ക്കും ചേർന്ന പ്രവൃത്തി അല്ല’ എന്ന് പലരും അഭിപ്രായപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ സാഹിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യലിനിടെ ഇയാൾ കൈകൂപ്പി മാപ്പ് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ഭാരതീയ ന്യായസംഹിത (BNS) സെക്ഷൻ 170 പ്രകാരം മോശം പെരുമാറ്റത്തിനും ആൾമാറാട്ടത്തിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഓൺലൈൻ തട്ടിപ്പിൽ ബെം​ഗളൂരുവിലെ 70 -കാരിയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ.

ഓൺലൈൻ തട്ടിപ്പിൽ ബെം​ഗളൂരുവിലെ 70 -കാരിയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ. ജൂലൈ 12 -നും ആ​ഗസ്ത് 7 -നും ഇടയിലായിട്ടാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ പണം തട്ടിച്ചത്.

വ്യാജനിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തന്റെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് താൻ ചതിയിൽ പെട്ടതായും പണം നഷ്ടപ്പെട്ടതായും മനസിലാവുന്നത്.

ഹൊറമാവ് നിവാസിയായ ഡോക്ടർ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

ഇതിന് പിന്നാലെ ജൂലൈ 12 -ന് സൈബർ കുറ്റവാളികൾ അവരെ എഴുപതോളം അംഗങ്ങളുള്ള VIP-65 ഫെയർ PE സ്ട്രാറ്റജി റൂം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു.

തുടക്കത്തിൽ, അഡ്മിനിസ്ട്രേറ്റർമാരായ റാം മനോഹർ എം ( നമ്പർ: 7870176400, 7600517738), വംശി രമണ (നമ്പർ: 7839535970) എന്നിവരും ​ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പോസ്റ്റ് ചെയ്യുന്ന മെസ്സേജുകൾ നിരീക്ഷിക്കുക മാത്രമാണ് ഡോക്ടർ ചെയ്തത്.

എങ്ങനെയാണ് പണം നിക്ഷേപിക്കുക എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങളാണ് അഡ്മിനിസ്ട്രേറ്റർമാർ നല്‌‍കിയത്. പിന്നാലെ ചിലർ പണം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു.

ഇതോടെ തനിക്കും പണം നിക്ഷേപിക്കാൻ താല്പര്യമുണ്ട് എന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ആദ്യം അവർക്ക് 50,000 രൂപ തിരികെ കിട്ടുകയും ചെയ്തു. ഇതോടെ ഡോക്ടർക്ക് ഇതിലുള്ള വിശ്വാസം വർധിച്ചു.

രണ്ട് തരം നിക്ഷേപമുണ്ട്, ഒന്ന് ഇന്ന് നിക്ഷേപിച്ച് നാളെ വിൽക്കുന്ന രീതിയാണ്. രണ്ടാമത്തേത് ഏറെ കാലത്തേക്കുള്ള നിക്ഷേപമാണ് എന്നും തട്ടിപ്പുകാർ ഡോക്ടറെ വിശ്വസിപ്പിച്ചു. അങ്ങനെ ‘FaerPE’ എന്ന ആപ്പിലൂടെ ഡോക്ടർ പണം നിക്ഷേപിച്ച് തുടങ്ങി.

സ്വന്തം അക്കൗണ്ടിൽ നിന്നും രണ്ട് ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും അവർ പണം നിക്ഷേപിച്ചു. തട്ടിപ്പുകാർ അവരോട് 73 ലക്ഷത്തിന് 1.7 കോടി ലഭിച്ചതായി പറയുകയും ചെയ്തു.

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ടാക്സ് ചാർജ്ജ് തുടങ്ങി പല കാരണങ്ങളും പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ത്രീ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഒടുവിൽ, തട്ടിപ്പുകാരൊരുക്കിയ കെണി ആയിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി.

Summary:
Rajasthan: A young man was arrested by the police in Bharatpur for doing push-ups without a shirt in front of a women’s college.

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img