റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി

ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ട് ഭര്‍്തതാവ് ഞെട്ടി. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇറേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ടത്. 

മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിന്റെ റേഷന്‍ കാര്‍ഡിലാണ് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ‘ബീയര്‍ കുപ്പി’യുള്ളത്.

മധുര ചിന്നപ്പൂലംപെട്ടി സ്വദേശിയായ തങ്കവേല്‍ അസംഘടിത നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി തന്റെ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു. 

എന്നാല്‍ കിട്ടിയ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്ത് വിചിത്രമായ മറ്റൊരു ചിത്രം. വ്യക്തിയുടെ ഫോട്ടോയ്ക്കു പകരം, ഒരു ബിയര്‍ കുപ്പിയുടെ ചിത്രം പതിഞ്ഞുകിടക്കുന്നതാണ് കണ്ടത്. 

തങ്കവേലിന്റെ മകള്‍ വിവാഹിതയായതിനെ തുടര്‍ന്ന്, ഏതാനും ദിവസം മുന്‍പ് ജന സേവനകേന്ദ്രത്തിലൂടെ കാര്‍ഡില്‍നിന്ന് മകളുടെ പേര് നീക്കം ചെയ്തിരുന്നു. 

അതിന് ശേഷം, പുതിയ കാര്‍ഡ് ലഭിക്കുന്നതിന് മുന്‍പ് താല്‍ക്കാലികമായി ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു.

പുതുക്കിയ ഡാറ്റയില്‍ ഉണ്ടായ സാങ്കേതിക പിഴവ് മൂലമാണ് ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍ കുപ്പിയുടെ ചിത്രം വന്നതെന്നാണ് വിവരം.

റേഷന്‍ കാര്‍ഡ് ഒരു കുടുംബത്തിനും പ്രധാനപ്പെട്ട രേഖയാണ്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്‌ട്രേഷന്‍, വായ്പാ അപേക്ഷകള്‍, പഠന സഹായം, വിവിധ ക്ഷേമപദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 

ക്ഷേമനിധി ബോര്‍ഡ് കൈമലര്‍ത്തി

എന്നാല്‍ ഭാര്യയുടെ ചിത്രത്തിനു പകരം ബിയര്‍ കുപ്പി വന്ന കാര്‍ഡ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ക്ഷേമനിധി ബോര്‍ഡ് കൈമലര്‍ത്തി. ഇതോടെ തങ്കവേലിന്റെ രജിസ്‌ട്രേഷന്‍ നടപടികളും തടസപ്പെട്ടു.

സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തങ്കവേല്‍ പരാതി നല്‍കി. ഉദ്യോഗസ്ഥര്‍ സംഭവത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും സാങ്കേതിക പിഴവ് എങ്ങനെ സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു. പുതിയ കാര്‍ഡ് ശരിയായി തിരുത്തി നല്‍കുമെന്നാണ് പ്രതീക്ഷ.

ഇത്തരത്തിലുള്ള തെറ്റുകള്‍ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം വഴി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളില്‍ ഇത്തരം തെറ്റുകള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം തടസപ്പെടുന്നു. 

സാധാരണക്കാര്‍ രേഖകള്‍ ശരിയാക്കുന്നതിനായി സമയം, പണം, പരിശ്രമം എന്നിവ നഷ്ടപ്പെടുത്തേണ്ടി വരുന്നു. തങ്കവേലിന്റെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ സമയത്തോ, സര്‍വര്‍ അപ്‌ലോഡ് സമയത്തോ, ഡാറ്റ തെറ്റായി ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് സാങ്കേതിക വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.

കുടുംബത്തിനാവശ്യമായ പ്രധാനപ്പെട്ട രേഖയില്‍ ഇത്തരത്തില്‍ അനാവശ്യ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 

പലരും സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചകള്‍ പരിഹസിക്കുകയും, സാധാരണക്കാരുടെ ജീവിതത്തില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തു.

സംഭവം ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ബന്ധിതരാക്കുമെന്നും, ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നും തങ്കവേൽ പറഞ്ഞു.

English Summary :

A bizarre incident in Madurai: A man was shocked to find a beer bottle image instead of his wife’s photo on the family ration card. The error disrupted his welfare board registration. Authorities are investigating the technical glitch.

Madurai, ration card error, beer bottle photo, Tamil Nadu news, e-ration card glitch, welfare board registration, bizarre news, administrative error

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം:...

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും

ഈ പുഴയിൽ കുളിച്ചാൽ ഏതു രോ​ഗവും മാറും കേരളത്തിലെ കൊല്ലം ജില്ലയിലെ മനോഹരമായ...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img