web analytics

നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി

നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചത്.

ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാറ്റമില്ലാതെ നടക്കും.

നേരത്തെ നെഹ്രു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയില്‍ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മാവേലിക്കര എംഎല്‍എ എംഎസ്.അരുണ്‍കുമാറാണ് പരാതി നല്‍കിയിരുന്നത്.

കൂടാതെ മാവേലിക്കര താലൂക്കിനു മാത്രം അവധി നല്‍കാതിരുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജിനു താഴെ നിരവധി പേര്‍ പരാതികളുമായും എത്തിയിരുന്നു.

അതേസമയം 71-ാമത് നെഹ്റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Summary: District Collector declares a local holiday in Alappuzha on August 30 for the Nehru Trophy Boat Race. The holiday applies to government offices and educational institutions.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ

രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ പാലക്കാട്: കോൺഗ്രസ് നേതാവും...

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും

താലിബാൻ ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിച്ചു ഡൽഹി: ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ...

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരന് ദാരുണാന്ത്യം; വില്ലനായത് പണിതീരാത്ത ജനൽപ്പാളി

പത്തനംതിട്ട: സന്തോഷം നിറഞ്ഞ ഒരു ഞായറാഴ്ച ഉച്ചനേരം ആ കുടുംബത്തിന് നൽകിയത്...

നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന...

കണ്ഠര് രാജീവര് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര്...

Related Articles

Popular Categories

spot_imgspot_img