ഒരാഴ്ച്ചക്കിടെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത് രണ്ടു തവണ മാത്രം; ആടൂരിലെ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്നു; എല്ലാവരും കൈവിട്ടു, ഇനി രാഷ്ട്രീയ വനവാസം!

ഒരാഴ്ച്ചക്കിടെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത് രണ്ടു തവണ മാത്രം; ആടൂരിലെ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്നു; എല്ലാവരും കൈവിട്ടു, ഇനി രാഷ്ട്രീയ വനവാസം!

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ വീട്ടിൽ തന്നെ ഇരിപ്പാണ് യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എതിർ കക്ഷികളെ വീറോടെ ആക്രമിക്കുന്ന ശൈലിയുള്ള രാഹുൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിശബ്ദനാണ്. ഏഴു ദിവസമായി അടൂരിലെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ. ഇതിനിടെ രണ്ടു തവണയാണ് മാധ്യങ്ങൾക്ക് മുന്നിൽ വന്നത്. ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് പ്രഖ്യാപിക്കാനും രണ്ടാമത് ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാനും.

“എല്ലാം വ്യക്തമാക്കും” എന്ന് പറഞ്ഞുകൊണ്ട് വിളിച്ച വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയതും അദ്ദേഹത്തിന്റെ നിലപാടിനെപ്പറ്റി കൂടുതൽ സംശയങ്ങൾക്ക് ഇടയായി. ഫോൺ സംഭാഷണം ആരുടേതാണെന്ന കാര്യത്തിലും, ആരെങ്കിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെങ്കിലും, ആരോപണങ്ങളെ തുറന്ന് നിഷേധിക്കാൻ അദ്ദേഹം തയ്യാറാകാത്തത് കോൺഗ്രസിനും പൊതുജനങ്ങൾക്കും ചിന്താവിഷയമായി.

പെൺകുട്ടികളെ വ്യാപകമായി ചൂഷണം ചെയ്തു എന്നതാണ് ഇപ്പോൾ ശക്തമായ നിലയിൽ മുന്നോട്ട് വരുന്ന ആരോപണം. ഇനിയും കൂടുതൽ ആളുകൾ പരാതി നൽകാൻ സാധ്യതയുണ്ടെന്ന അനിശ്ചിതത്വം കോൺഗ്രസിനെയും രാഹുലിനെയും കുഴക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് പാർട്ടി കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ പ്രകാരം, കോൺഗ്രസ് സ്പീക്കർക്കു കത്ത് നൽകി രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കും. അതോടെ അദ്ദേഹം സ്വതന്ത്ര അംഗമായി മാറുകയും, ഇപ്പോഴത്തെ സീറ്റും മാറാനുള്ള സാധ്യത ഉയരുകയും ചെയ്യും. ഇതോടെ കോൺഗ്രസിന്റെ വിപ്പും രാഹുലിന് ബാധകമാകില്ല.

ആദ്യ ഘട്ടത്തിൽ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കാൻ പാർട്ടി ആലോചിച്ചിരുന്നു. എന്നാൽ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, അത് മാറ്റിവെക്കുകയായിരുന്നു.

ഇപ്പോൾ, ഏത് നിമിഷവും ഒരു ഔദ്യോഗിക പരാതി പോലീസിൽ എത്താൻ സാധ്യത ഉള്ളതിനാൽ പാർട്ടിയും രാഹുലും വലിയ സമ്മർദ്ദത്തിലാണ്. പരാതി രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നാൽ തന്നെ പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കേണ്ടി വരും. അത് കൊണ്ടുണ്ടാകുന്ന രാഷ്ട്രീയ, സാമൂഹിക നാണക്കേട് എങ്ങനെ നേരിടാമെന്നത് കോൺഗ്രസിന്റെ തലവേദനയായി മാറിയിരിക്കുകയാണ്.

പാർട്ടിക്ക് ഇനി വൈകിപ്പിക്കാനാവില്ല

കോൺഗ്രസിനുള്ളിൽ പലരും പറയുന്നു, രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിന് ശേഷം പൊതുജനങ്ങളിൽ വലിയ പ്രതികൂല സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പൊതുജനാഭിപ്രായം ശക്തമായതിനാൽ, പാർട്ടിക്ക് ഇനി വൈകിപ്പിക്കാനാവില്ല.

അതേസമയം, രാഹുലിന്റെ നിശബ്ദതയും ആശയക്കുഴപ്പവും ആരോപണങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. സാധാരണയായി മാധ്യമങ്ങളെ നേരിടുന്നതിൽ ആത്മവിശ്വാസത്തോടെ കാണപ്പെടുന്ന യുവ എംഎൽഎ ഇപ്പോൾ “സമയത്തിനനുസരിച്ച് മറുപടി നൽകും” എന്ന ആശയക്കുഴപ്പത്തിലുള്ള വാചകങ്ങൾ മാത്രം ആവർത്തിക്കുന്നു.

പാർട്ടി ഉറച്ച നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, ഇനി രാഹുലിന്റെ രാഷ്ട്രീയ ജീവിതം ഗുരുതരമായ തിരിച്ചടികൾക്ക് വിധേയമാകുമെന്നാണ് വിലയിരുത്തൽ.

ENGLISH SUMMARY:

Kerala MLA Rahul Mankootathil faces serious sexual harassment allegations. Silent for days, Congress is moving to expel him from the parliamentary party amid growing public pressure.

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

Related Articles

Popular Categories

spot_imgspot_img