രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല

തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് വിവരം. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

തിരഞ്ഞെടുപ്പ് ജനങ്ങൾക്കു മേൽ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. രാഹുലിനെ ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജി വച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു.

അതേസമയം എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കിൽ രാഹുലിനെതിരെ കടുത്ത പാർട്ടി നടപടി വന്നേക്കും. രാഹുലിനെ പാർട്ടിയിൽ നിന്നു സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനുമാണ് സാധ്യത.

നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താനാണ് തീരുമാനമെങ്കില്‍ അടുത്ത മാസം 15ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും എന്നാണ് സൂചന.

ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.

മാങ്കൂട്ടത്തിൽ പുറത്ത് വിട്ടത് പഴയ ശബ്ദ സന്ദേശം, അന്ന് കാര്യങ്ങൾ തുറന്ന് പറയാതിരുന്നത് പേടിച്ചിട്ട്’; ട്രാൻസ് വുമൺ അവന്തിക

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്ത് വിട്ടത് പഴയ ശബ്ദ സന്ദേശമാണെന്ന് ട്രാൻസ് വുമൺ അവന്തിക. ഇപ്പോൾ രാഹുൽ പുറത്തു വിട്ടത് തന്റെ തുറന്നുപറച്ചിലിനു മുൻപ് ആ​ഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണെന്ന് അവന്തിക പറഞ്ഞു.

അന്ന് ഭയത്താൽ തന്നെ എല്ലാം തുറന്നു പറയാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അവന്തിക പറഞ്ഞു. ഇപ്പോഴാണ് അതേ മാധ്യമപ്രവർത്തകനോട് തന്നെ മുഴുവൻ സംഭവവും തുറന്നുപറഞ്ഞതെന്നും അവർക്കും കൂട്ടിച്ചേർത്തു.

പഴയ ശബ്ദസന്ദേശം ഇപ്പോൾ പുറത്തുകൊണ്ടുവന്ന് വാദം നടത്തേണ്ട കാര്യമില്ലെന്ന് അവന്തിക വ്യക്തമാക്കി. രാഹുലിന്റെ നിലപാട് ഒരു ഗൂഢാലോചനയുടെ ഭാഗം മാത്രമാണെന്നും, എന്തുകൊണ്ടാണ് ടെലഗ്രാമിലൂടെ നടത്തിയ ചാറ്റുകളെക്കുറിച്ച് അദ്ദേഹം സംസാരിക്കാത്തതെന്നും അവന്തിക ചോദിച്ചു.

വാനിഷ് മോഡിലാണ് രാഹുൽ സന്ദേശങ്ങൾ അയക്കുന്നത്. അപ്പോൾ ഒരു പ്രാവശ്യം കണ്ട സന്ദേശം പിന്നീട് കാണാൻ സാധിക്കാത്തതിനാൽ തന്നെ രാഹുൽ ഇപ്പോൾ ശബ്ദസന്ദേശങ്ങൾ നിരത്തുന്നതെന്ന് അവന്തിക ആരോപിച്ചു.

അവന്തിക വിശദീകരിച്ചതനുസരിച്ച്, ഓഗസ്റ്റ് ഒന്നിന് രാത്രി 8.24ന് ഒരു ന്യൂസ് റിപ്പോർട്ടർ തന്നെ വിളിച്ചു. രാഹുൽ തനിക്കെതിരെ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനാലായിരുന്നു മാധ്യമപ്രവർത്തകൻ ബന്ധപ്പെട്ടത്. അന്ന് ധൈര്യം കുറവായതിനാൽ മുഴുവൻ കാര്യവും തുറന്ന് പറയാനായില്ല.

എന്നാൽ പിന്നീട് നടി പൊതുവേദിയിൽ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് താനുമുള്ള ദുരനുഭവം വെളിപ്പെടുത്താനുള്ള മനോഭാവം ഉണ്ടായത്. അതിനുശേഷം തന്നെയാണ് മാധ്യമപ്രവർത്തകനോട് സത്യാവസ്ഥ തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.

Summary: Rahul Mankootathil MLA will not resign despite sexual allegations. The decision is based on legal advice that a resignation could lead to a by-election.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

Related Articles

Popular Categories

spot_imgspot_img