ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ തിങ്കളാഴ്ച ഇന്ത്യയോട് കനത്ത തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ, ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തിൽ തങ്ങളുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെടുത്താനുള്ള ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയ്ക്കായ മത്സരത്തിനിടെ പരിക്കേറ്റ പേസർമാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും 2023 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടപ്പെടാൻ സാധ്യത. പേരു കേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ വെറും 213 റൺസിന് കൂടാരം കയറ്റിയ ശ്രീലങ്കയെ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ വിജയം പിടിച്ച് വാങ്ങുകയായിരുന്നു. ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക വെറും 172 റൺസിനാണ് പുറത്തായത്.
ഈ മത്സരം പാകിസ്താനും നിർണ്ണായകമായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയോട് കൂറ്റൻ തോൽവി വഴങ്ങിയ പാകിസ്താന് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ശ്രീലങ്കയുടെ തോൽവി കണ്ടേ മതിയാകുമായിരുന്നുള്ളൂ . അതിനാൽ തന്നെ ഇന്ത്യൻ വിജയത്തിനായി പാക് ആരാധകർ ഉള്ളുരുകി പ്രാർഥിച്ചു. എന്നാൽ ശ്രീലങ്കൻ ബോളർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് കണ്ട ആരാധകർ പ്രകോപിതരായി. ഇന്ത്യക്കെതിരെ ഒത്തുകളി ആരോപണവുമായി സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ രംഗത്തെത്തുകയും ചെയ്തു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ മുൻ പാക് താരം ഷുഐബ് അക്തർ. പാക് ആരാധകർ കാരണമില്ലാതെ വിമർശനം ഉന്നയിക്കരുതെന്നും ഇന്ത്യയുടെ മികച്ച തിരിച്ചുവരവാണ് ഇന്നലെ കണ്ടതെന്നും ഷുഐബ് അക്തർ പ്രതികരിച്ചു.
Also Read : ബലോന്‍ ദ് ഓര്‍ പുരസ്‌കാരം: ആത്മവിശ്വാസം കൈവിടാതെ എര്‍ലങ് ഹാളണ്ട്
20 കാരനായ വെല്ലലഗെ അഞ്ച് ഇന്ത്യൻ താരങ്ങളെ കൂടാരം കയറ്റിയപ്പോൾ പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുക്കാൻ പോവുകയാണെന്ന് എന്നെ പലരും വിളിച്ച് പറഞ്ഞു. നേരിട്ട് ഫൈനലിൽ കടക്കാനുള്ള അവസരം ഇന്ത്യ അങ്ങനെ നഷ്ടപ്പെടുത്തിക്കളയും എന്ന് എനിക്ക് തോന്നുന്നില്ല. പാക് ആരാധകരോട് പറയാനുള്ളത് കാരണമില്ലാതെ വിമർശനം ഉന്നയിക്കരുതെന്നാണ്. ഇന്ത്യയുടെ മികച്ച തിരിച്ചുവരവാണ് നമ്മൾ ഇന്നലെ കണ്ടത്”- ഷുഐബ് അക്തർ പറഞ്ഞു.