വരവിൽ കവിഞ്ഞ സ്വത്ത് ; ഇടുക്കിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് എതിരേ കേസ്
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ഇടുക്കി വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് എതിരെ കേസെടുത്തു. എറണാകുളം വിഎസിബി സ്‌പെഷ്യൽ സെല്ലിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൊപ്പിപ്പാള ശ്രീകൃഷ്ണ ഭവനിൽ പി.കെ.ഗോപകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഴിമതി തടയൽ നിയമപ്രകാരമാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ബെവ്കോയിലെ ജീവനക്കാർക്ക് ഇക്കുറി റെക്കോർഡ് ബോണസ്; 102,500 രൂപ നൽകാൻ തീരുമാനം
അന്വേ്ഷണത്തിൽ പ്രതി വനം വകുപ്പിൽ ജോലി ചെയ്യുന്ന സമയത്ത് വസ്തു വകകൾ ഉൾപ്പെടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയുടെ കാഞ്ചിയാറുള്ള വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ തെളിവുകൽ കണ്ടെടുത്തിരുന്നു. മുൻപും കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോസ്ഥർ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.
ആദിവാസി യുവാവിനെ കാട്ടിറച്ചി കടത്തി എന്ന കള്ളക്കേസിൽ ജയിലിൽ അടച്ച സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
വനമേഖലകളോട് ചേർന്ന സ്ഥലങ്ങളിൽ കർഷകരെ വനം വകുപ്പ് ഭീഷണിപ്പെടുത്തുന്നതും ഏലമലക്കാടുകളിലെ മരങ്ങളുടെ ശിഖരം മുറിക്കാൻ അനുമതിക്കായി പണം ആവശ്യപ്പെടുന്നതും ഇടക്കാലത്ത് വിവാദമായിരുന്നു.
എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊല്ലം മടവൂരിലാണ് സംഭവം. മയ്യനാട് സ്വദേശിയായ അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം നടന്നത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.
ഈ സമയം കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി.
പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി ഈ വിവരം അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പൊലീസ് എടിഎമ്മിലെ സിസിടിവി പരിശോധിച്ച് പ്രതിയാരാണെന്ന് കണ്ടെത്തി.
അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.