കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. സെല്ലിന്‍റെ ഭിത്തിയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്‍റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൊബൈൽ പിടികൂടിയത്.
പത്താം ബ്ലോക്കിലെ സി ഡിവിഷനിലെ 12-ാം നമ്പർ സെല്ലിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്. സംഭവത്തിൽ സൂപ്രണ്ടിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സർക്കാർ രൂപീകരിച്ച അന്വേഷണ സമിതി ഇന്നലെയാണ് കണ്ണൂരിൽ നിന്നും മടങ്ങിയത്. ചൊവ്വാഴ്ച ഈ സമിതി ജയിലിലെത്തി സുരക്ഷാ പരിശോധന നടത്തിയിരുന്നു.
കല്ലിനടിയിൽ, ബാത്റൂമിൽ, വാട്ടർ ടാങ്കിൽ… ജയിലിൽ എവിടെ തപ്പിയാലും ഫോൺ കിട്ടും; കണ്ണൂരിൽ പിടികൂടിയത് മുന്തിയ സമാർട്ട് ഫോണുകൾ
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. മൂന്ന് സമാര്‍ട്ട് ഫോണുകളാണ് കണ്ടെത്തിയത്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണുകൾ കണ്ടെത്താനായത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിന് പിന്നാലെ ജയിലില്‍ പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തിലാണ് ഒളിപ്പിച്ച നിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ കണ്ടെത്തിയത്.
ഫോണിനൊപ്പം ചില ചാര്‍ജറുകളും കണ്ടെത്തി. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകള് കണ്ടെടുത്തത്. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഒരു ഫോണ്‍ കണ്ടെത്തിയത്.
ആറാം ബ്ലോക്കിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തിരുകിയ നിലയിലായിരുന്നു രണ്ടാം ഫോണ്‍. മൂന്നാമത്തെ ഫോണാകട്ടെ പുതിയ ബ്ലോക്കിലെ വാട്ടര്‍ടാങ്കിന് അടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു.
Summary: Mobile phone seized again from Kannur Central Jail. The device was found hidden inside a cell wall during a surprise inspection led by joint superintendents last night.