കൊല്ലത്ത് സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
കൊല്ലം: സിപിഎം- കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു.
കൊല്ലം കടയ്ക്കലിൽ ആണ് സംഘർഷമുണ്ടായത്. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് ആണ് കുത്തേറ്റത്.
ആക്രമണത്തിൽ ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. കൂടാതെ കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്.
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിൻ്റെ കട ഡിവെെഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.
അതിനിടെ, അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടത്തി.
Summary: In Kollam Kadakkal, a clash between CPM and Congress workers turned violent, leaving CPM Kattadimood branch secretary injured after being stabbed.









