പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി നൽകി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ. സെർവർ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിയിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂൺ 13ാം തിയതിയാണ് പൊലീസിൽ പരാതി നൽകിയതെന്ന് എഫ് ഐ ആർ രേഖകളിൽ നിന്നും വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെർവസർ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന ഡാറ്റകൾക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഭരണ സമിതിയിലെ ചില ആളുകളും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളുടെ ഭാഗമായാണ് ഹാക്കിങ്ങെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സിസ്റ്റം കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാറ്റിയിരുന്നു.
പകരം പുതിയ ആളെ നിയമിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പൂജകളുമായി ബന്ധപ്പെട്ട പണമിടപാടുകളും അതുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ‘പാല്‍’ മോഷണം
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ ആണ് മോഷ്ടിച്ചത്. സംഭവത്തിൽ ക്ഷേത്രം ജീവനക്കാരനെ പിടികൂടി.
അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് പ്രതിയെ പിടികൂടിയത്.
അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.
കഴിഞ്ഞമാസം ആണ് ക്ഷേത്രത്തില്‍ സ്വർണം കാണാതായത്. 13 പവന്റെ സ്വര്‍ണ ദണ്ഡ് ആണ് കാണാതായത്.
പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ ഈ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു.
സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേരെയാണ് നുണപരിശോധന നടത്താനായി പോലീസ് ആവശ്യപ്പെട്ടത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് പൊലീസിന് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനായിരുന്നു സ്വര്‍ണ ദണ്ഡ് കാണാതായത്.
തുടർന്ന് വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.
വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍ നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്.
കൂടാതെ ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.
Summary: Padmanabhaswamy Temple’s administrative officer lodged a complaint alleging that the temple’s computer server database was hacked. A case has been registered with the cyber police in Thiruvananthapuram, and an investigation is underway into the cyber breach.