നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം
പാലക്കാട്: കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് യുവതികൾ മരിച്ചു. പാലക്കാട് വാളയാറിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടം നടന്നത്. വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിച്ചാണ് അപകടമുണ്ടായത്.
കാറിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സംഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുമ്പോഴാണ് ദാരുണ സംഭവം നടന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് എഴ് പേർക്ക് പരിക്ക്
മുണ്ടക്കയത്തിനടുത്ത് മധുരയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിമുട്ടി എഴ് പേർക്ക് പരിക്ക്.
ദേശീയപാതയിലെ മരുതും മൂട്ടിൽ ശനിയാഴ്ച്ച വൈകീട്ട് നാലോടെ യായിരുന്നു അപകടം.ഇറക്കം ഇറങ്ങി വരികയായിരുന്നു ഒമിനി വാൻ എതിരെ വന്ന ലോറിയുമായി ഇടിക്കുകയായിരുന്നു
മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരൻ (27), മുരുകൻ( 28), ഋഷിപത് (13),മുത്തുകൃഷ്ണൻ (25), തമിഴരശൻ (36)എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്.
കാലിന് ഗുരുതര പരിക്കേറ്റ ഡ്രൈവർ അളകർ(35) തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ട് പോയി.
വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു
കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു കയറി മൂന്നുവയസ്സുകാരൻ മരിച്ചു. കോട്ടയം പാമ്പാടിയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് പാമ്പാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. പാമ്പാടി ഭാഗത്തു നിന്നും എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നിനീങ്ങി കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാര്‍ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിന്‍ (40), ടിനു (35), ടിയാന്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കീത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ ഗതാഗതം തടസപ്പെട്ടു.
Summary: A tragic road accident in Walayar, Palakkad claimed the lives of two young women, Lavanya and Malar, both from Tamil Nadu, after a car collided with a lorry. Two others in the car sustained serious injuries.