web analytics

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് എസ്.വൈ.എസ്

ബാങ്കുവിളികളിൽ അമിത ശബ്ദം വേണ്ട; ഉച്ചത്തിലുള്ള ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്ന് എസ്.വൈ.എസ്

കോഴിക്കോട്: ബാങ്ക് വിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി നിർദ്ദേശിച്ചു. പ്രവാചകൻ തന്നെ ആരാധനാകർമ്മങ്ങളിൽ അമിതശബ്ദം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ദിക്ർ ആയാലും ബാങ്ക് വിളി ആയാലും ശബ്ദം മിതമായിരിക്കണം. കേൾക്കേണ്ടിടത്ത് മാത്രം അത് കേൾക്കപ്പെടേണ്ടതാണ്. അമിതശബ്ദം പ്രവാചക വചനങ്ങൾക്കും വിരുദ്ധമാണ്,” – അസ്ഹരി പറഞ്ഞു.

മുസ്ലിംകൾ മാത്രം താമസിക്കുന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദ് പോലെയുള്ള ചടങ്ങുകളിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാമെങ്കിലും, അത് പതിവാക്കിയാൽ മുസ്ലിംകൾക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമുസ്ലിംകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആരാധനാകർമ്മങ്ങളുടെ ശബ്ദം പുറത്തേക്ക് എത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അസ്ഹരി വ്യക്തമാക്കി.

ദീപാവലിയ്ക്ക് ആരാധനാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്

തിരുവനന്തപുരം:അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കി.crackers

സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്

SYYS General Secretary AP Abdul Hakeem Azhari says banku calls and religious rituals should avoid excessive noise. Reminds that Prophet’s teachings emphasized moderation in worship practices.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സംശയരോഗം വില്ലനായി; പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ; ഭാര്യയെ കൊന്ന് കവർച്ചാക്കഥ മെനഞ്ഞ ഭർത്താവിന്റെ തിരക്കഥ പൊളിഞ്ഞത് ഇങ്ങനെ:

പ്രണയദിന ആഘോഷം അവസാനിച്ചത് കൊലപാതകത്തിൽ വാലന്റൈൻസ് ദിനത്തിന്റെ പ്രഭ മങ്ങുന്നതിന് മുൻപ് ഹരിയാനയിലെ...

‘ആക്ഷൻ ഹീറോ ബിജു’ താരം ‘അൽകു’ പിടിയിൽ; കാറിൽ കടത്തിയത് 52 ലിറ്റർ മദ്യം!

'ആക്ഷൻ ഹീറോ ബിജു' താരം 'അൽകു' പിടിയിൽ; കാറിൽ കടത്തിയത് 52...

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴ പെയ്യും! പൊള്ളുന്ന ചൂടിൽ നിന്ന് നേരിയ...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img