വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 മില്ലീമീറ്ററിൽ നിന്ന് 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് ‘അതിശക്തമായ മഴ’ (Very Heavy Rainfall) വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രവചനം.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 64.5 മില്ലീമീറ്ററിൽ നിന്ന് 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയും, സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഇടത്തരം മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഇപ്പോൾ തെക്കൻ ഛത്തീസ്ഗഢ് പ്രദേശത്ത് ന്യൂനമർദ്ദം നിലനിൽക്കുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞ് നാളെയോടെ ഗുജറാത്തിന് മുകളിൽ ചക്രവാതച്ചുഴിയായി മാറാനാണ് സാധ്യത. അതേസമയം, വടക്കുപടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം.
ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാനാണ് സാധ്യത. നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മത്സ്യബന്ധനത്തിന് നാളെവരെ വിലക്ക് തുടരുകയും ചെയ്യും.
English Summary :
IMD issues orange alert for Kannur and Kasaragod with very heavy rainfall expected. Yellow alert in 7 districts as Kerala braces for strong winds and widespread rain.
kerala-weather-orange-alert-kannur-kasaragod-heavy-rain
Kerala weather, Kerala rain alert, Orange alert Kannur, Orange alert Kasaragod, IMD Kerala forecast, Kerala heavy rain, Yellow alert Kerala districts, Kerala fishing ban