കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

ലണ്ടൻ: പൊതുഇടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ “എഐ പോലീസിംഗ്” സംവിധാനം വരുന്നു. കുറ്റകൃത്യങ്ങൾ സംഭവിക്കുമെന്ന മുൻകൂട്ടി പ്രവചിച്ച്, അത് തടയാൻ പോലീസിനെ സഹായിക്കുകയെന്നതാണ് ബ്രിട്ടീഷ് സർക്കാരിന്റെ ലക്ഷ്യം.

കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ എഐയുടെ സഹായത്തോടെ തിരിച്ചറിയാൻ “ഇന്ററാക്ടീവ് ക്രൈം മാപ്പിംഗ്” സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. മോഷണം, ആക്രമണം, സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങി പല വിഭാഗങ്ങളും മുൻകൂട്ടി പ്രവചിച്ച് പൊലീസ് നടപടി ശക്തമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. 2030 ഓടെയാണ് പദ്ധതി പൂർണമായി നടപ്പാക്കുക.

മുൻകാല സംഭവങ്ങൾ, കുറ്റവാളികളുടെ ഡാറ്റ, ബന്ധപ്പെട്ട അധികാരികളുടെ വിവരങ്ങൾ എന്നിവയെല്ലാം എഐ വിശകലനം ചെയ്യും. തുടർന്ന് അപകടസാധ്യത കൂടുതലുള്ള മേഖലകളെ തിരിച്ചറിഞ്ഞ് പൊലീസ് ഇടപെടലിന് സഹായം നൽകും. ഭൂമിശാസ്ത്ര വിവരസാങ്കേതിക വിദ്യ (GIS) മെഷീൻ ലേണിംഗുമായി ചേർത്താണ് കുറ്റകൃത്യ പ്രവചനം സാധ്യമാക്കുന്നത്.

ക്രൈം റിപ്പോർട്ടുകൾ, പൊലീസ് രേഖകൾ, CCTV ദൃശ്യങ്ങൾ, അടിയന്തര വിളികൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ എഐ ശേഖരിക്കും. നാചുറൽ ലാംഗ്വേജ് പ്രോസസിംഗ് (NLP), പ്രെഡിക്ടീവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രൈം ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും കുറ്റകൃത്യങ്ങളും സ്ഥലങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും.

ഇതിന്റെ കണ്ടെത്തലുകൾ ഡൈനാമിക്, ഇന്ററാക്ടീവ് മാപ്പുകളിൽ ദൃശ്യവൽക്കരിക്കും. പരമ്പരാഗത ക്രൈം മാപ്പുകളെ അപേക്ഷിച്ച് ഇവ തത്സമയം അപ്ഡേറ്റ് ചെയ്യുകയും മുന്നറിയിപ്പുകളും പ്രവചനങ്ങളും നൽകുകയും ചെയ്യും. പട്രോളിംഗ് റൂട്ടുകൾ തീരുമാനിക്കുന്നതിലും പോലീസിംഗ് സുതാര്യത ഉറപ്പാക്കുന്നതിലും ഈ സംവിധാനം സഹായകരമാകും.

മുമ്പ് അമേരിക്കയിലെ ലോസ് ആഞ്ജലസ്, ഷിക്കാഗോ പോലുള്ള നഗരങ്ങളിൽ പ്രവചനാത്മക പോലീസിംഗ് പ്രോഗ്രാം പരീക്ഷിച്ചിരുന്നുവെങ്കിലും വിജയം നേടാനായില്ല. വർഗ്ഗീയ പക്ഷപാതത്തിന് വഴിവച്ചുവെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ജിയോളിറ്റിക്കെന്ന സോഫ്റ്റ്‌വെയറും 2020-ൽ നിലച്ചിരുന്നു.

എന്നാൽ, നെതർലാൻഡ്സിലെ “ക്രൈം ആന്റിസിപ്പേഷൻ സിസ്റ്റം” മോഷണം തടയുന്നതിൽ മികച്ച പുരോഗതി കൈവരിച്ചു. 2026 ഏപ്രിലോടെ പുതിയ എഐ അടിസ്ഥാനത്തിലുള്ള പോലീസിംഗ് സിസ്റ്റത്തിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കാനാണ് ബ്രിട്ടന്റെ നീക്കം.

English Summary

The UK government plans to roll out “AI Policing” by 2030, using predictive analytics, GIS, and NLP to identify crime hotspots. The system will forecast crimes, assist police patrols, and enhance public safety through interactive crime mapping.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി ബ്രിട്ടീഷ് എയർവേയ്സിലെ ഒരു...

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ...

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img