‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിയമനിര്‍മാണം വേണം’; ബിജെപി പ്രക്ഷോഭത്തിന്

‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിയമനിര്‍മാണം വേണം’; ബിജെപി പ്രക്ഷോഭത്തിന്

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉടൻ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന സംഭവങ്ങളും  മതപരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ച് നിർബന്ധിച്ച് മതം മാറ്റുന്നതും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷോണ്‍ കുറ്റപ്പെടുത്തി.

നിര്‍ബന്ധിത മതംമാറ്റത്തില്‍ നിയമസഭ നിയമനിര്‍മാണം നടത്തണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിഷയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ഇതിന് നേതൃത്വം നല്‍കാന്‍ ഷോണിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത് ഇത്ര ദിവസം കഴിഞ്ഞിട്ടും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിന് ഇതുവരെ കേസെടുത്തിട്ടില്ല. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടും ഇക്കാര്യത്തില്‍ കേസെടുക്കാന്‍ നിയമമില്ല എന്നാണ് പൊലീസ് പറയുന്നത്. നിയമം ഇല്ലെങ്കില്‍ ഇത്തരത്തില്‍ മര്‍ദിച്ച് നിര്‍ബന്ധിതമായി മതം മാറ്റുന്നത് കുറ്റകൃത്യമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം, ഷോണ്‍ ജോര്‍ജ് പറഞ്ഞു.

യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ തീവ്രവാദ ബന്ധത്തെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പൊലീസ് അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്നും ഷോണ്‍ ജോർജ് പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോര്‍ജ്, എറണാകുളം സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.എസ്.ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.സജി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ മാസം ഒമ്പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബക്കാരെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യക്കുറിപ്പും ലഭിച്ചു. ഇതിനു പിന്നാലെ റമീസ് അറസ്റ്റിലാവുകയും ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രതി ചേര്‍ത്ത ഇയാളുടെ മാതാപിതാക്കള്‍ ഒളിവിലാണ്.

English Summary :

BJP state vice president Shone George said the party will soon launch a protest over the Kothamangalam incident where a 23-year-old woman died by suicide.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

Related Articles

Popular Categories

spot_imgspot_img