മുനമ്പം വഖഫ് ഭൂമി കേസ്; ഇന്ന് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിലാണ് ഇന്ന് വാദം നടക്കുക.
ഈ കേസിൽ പുതുതായി മൂന്ന് പേർ ഹർജി നൽകിയിട്ടുണ്ട്. കൊച്ചിയിൽ ചേർന്ന കഴിഞ്ഞ സിറ്റിംഗിൽ മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചുവരുത്താനായി ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.
വഖഫ് ബോർഡാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. മുനമ്പത്തെ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ചതിനും പിന്നീട് അത് വഖഫ് ആയി രജിസ്റ്റർ ചെയ്തതിനും എതിരെ കോഴിക്കോട് ഫറൂഖ് കോളേജ് മാനേജ്‌മെന്റാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്.
കേസ് ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം, വഖഫ് ആക്കിയതിന്റെ നിയമപരമായ സാധുത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Summary: The Munambam Waqf land case will be heard today at the Kozhikode Waqf Tribunal. The hearing will decide on the petitions filed by Munambam residents challenging the registration of land as Waqf property. Three new petitions have also been submitted in the case.