കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് സിറ്റി:
കുവൈറ്റിനെ നടുക്കി വിഷമദ്യ ദുരന്തം . മദ്യ നിരോധനം നിലനിൽക്കുന്ന രാജ്യത്ത്, അനധികൃതമായി നിർമ്മിച്ച മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ 23 പേർ ഇതുവരെ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

160 പേർ ചികിത്സ തേടിയതിൽ, പലരുടെയും നില ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 51 പേരുടെ വൃക്ക പ്രവർത്തനം തകരാറിലായതിനാൽ, ഡയാലിസിസ് ചികിത്സയാണ് പുരോഗമിക്കുന്നത്.

മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സൂചന. കണ്ണൂർ സ്വദേശിയുൾപ്പെടെ ആറ് മലയാളികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാകാമെന്ന് കരുതുന്നു.

മദ്യനിരോധനമുള്ളതിനാൽ, മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസി 40 ഇന്ത്യക്കാർ ചികിത്സയിലാണ് എന്നാണ് വ്യക്തമാക്കുന്നത്, എന്നാൽ ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് മൗനം പാലിക്കുകയാണ്.

അധ്യക്ഷന്മാരുടെ കണക്കുകൾ പ്രകാരം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.

കൂടാതെ, 21 പേർക്കു കാഴ്ച പൂർണ്ണമായും നഷ്ടമായിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുവൈറ്റ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്താനായി വ്യാപക പരിശോധനയും ആരംഭിച്ചു.

കുവൈത്തിൽ വിഷമദ്യ ദുരന്തം; 10 പ്രവാസികൾക്ക് ദാരുണാന്ത്യം

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്.

മദ്യത്തില്‍ നിന്നും ആണ് വിഷബാധയേറ്റതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. പ്രാദേശിക അറബ് ദിന പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തിലെ ജലീബ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് അറിയുന്നത്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ കഴിഞ്ഞദിവസങ്ങളിലാണ് ഇവരില്‍ പത്ത് പേര്‍ മരിച്ചത്.

ഇവരെല്ലാം ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും സ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ കുവൈത്ത് പൊലിസ് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. എല്ലാം 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചവയല്ലെന്നും ഒരാഴ്ചയ്ക്കുള്ളിലുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍

English Summary :

In Kuwait, a toxic liquor tragedy has claimed 23 lives, with 160 people hospitalized. Many victims are Indians, including Malayalis. Authorities launch raids to find illegal alcohol production units.

kuwait-toxic-liquor-tragedy-indian-deaths

Kuwait toxic liquor tragedy, Kuwait deaths, Indians in Kuwait, illegal alcohol production, Malayali deaths, liquor poisoning Kuwait

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന് മറുപടിയുമായി സിറോ മലബാർ സഭ

രാജീവ് ചന്ദ്രശേഖറിനും ഷോൺ  ജോർജിനും നന്ദി പറയേണ്ടത് സഭയുടെ കടമ; സിപിഎമ്മിന്...

Other news

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും...

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

Related Articles

Popular Categories

spot_imgspot_img