ഈ മാസങ്ങളിൽ കേരളതീരത്ത് എത്തുന്ന തിമിംഗിലങ്ങൾ ജീവനോടെ തിരിച്ചു പോകുന്നില്ല; പത്തു വർഷത്തിനിടെ പത്തിരട്ടിയായി; കാരണം ഇതാണ്
കൊച്ചി: കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിലെ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ തിമിംഗലങ്ങൾ ചത്തടിയുന്നതെന്ന് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്. അറബിക്കടലിന്റെ തീരങ്ങളിൽ തിമിംഗിലങ്ങൾ ചത്തടിയുന്നത് പത്തു വർഷത്തിനിടെ പത്തിരട്ടിയായി.
2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനം ആയിരുന്നത് 2013-14 ആയപ്പോഴേക്കും മൂന്നു ശതമാനമായി. കർണാടകയും ഗോവയുമാണ് മറ്റു സംസ്ഥാനങ്ങൾ. തീരങ്ങളിൽ ബ്രൈഡ്സ് തിമിംഗലങ്ങളാണ് കൂടുതലായി ചാകുന്നത്. 2023ലെ സർവേയിൽ ഒമ്പത് തിമിംഗിലങ്ങൾ ചത്തതായി കണ്ടെത്തിയിരുന്നു. ആഗസ്റ്റ്, നവംബർ മാസങ്ങളിലാണിത്. 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കേരളം, കർണാടക, ഗോവ തീരങ്ങളിൽ തിമിംഗലങ്ങളുടെ മരണനിരക്ക് ഏറെ വർധിച്ചിരിക്കുന്നതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) റിപ്പോർട്ട് വെളിപ്പെടുത്തി. അറബിക്കടൽ തീരങ്ങളിൽ പതിനൊന്നു വർഷത്തിനിടെ മരണനിരക്ക് പത്തിരട്ടിയായി ഉയർന്നുവെന്നാണ് പഠനഫലം.
2004-2013 കാലയളവിൽ പ്രതിവർഷം ശരാശരി 0.3% ആയിരുന്ന മരണനിരക്ക് 2013-14-ൽ 3% ആയി ഉയർന്നു. തീരങ്ങളിൽ കണ്ടുവരുന്ന മരണങ്ങളിൽ ഭൂരിഭാഗവും ബ്രൈഡ്സ് തിമിംഗലങ്ങളുടേതാണ്. 2023-ലെ സർവേയിൽ ഒമ്പത് തിമിംഗലങ്ങളുടെ മരണം രേഖപ്പെടുത്തി — ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയിൽ കൂടുതലും ഓഗസ്റ്റ്, നവംബർ മാസങ്ങളിലാണ് നടന്നത്.
20 വർഷത്തെ ഡാറ്റാ വിശകലനം
ഇന്ത്യയിലെ സമുദ്ര സസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി സീനിയർ സയന്റിസ്റ്റ് ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 2003 മുതൽ 2023 വരെയുള്ള തീരപ്രദേശങ്ങളിലെ ഡാറ്റാ ശേഖരിച്ചു വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.
കാരണമാകുന്ന ഘടകങ്ങൾ
കാലാവർഷകാലത്ത് ചെറിയ മത്സ്യങ്ങളുടെ കൂട്ടം തീരക്കടലിലേക്ക് എത്തുന്നത്, അവയെ തേടി വരുന്ന തിമിംഗലങ്ങൾ ആഴം കുറഞ്ഞ വെള്ളത്തിൽ കുടുങ്ങുകയോ കരയിൽ അടിയുകയോ ചെയ്യുന്നു.
കടൽപ്രക്ഷുബ്ധാവസ്ഥ കാരണം ദിശ തെറ്റി തീരത്തേക്ക് എത്തുക.
കപ്പൽ ഗതാഗതം വർധിക്കുന്നത് മൂലമുള്ള അപകടങ്ങൾ.
അമിത മത്സ്യബന്ധനം.
സമുദ്ര ആവാസകേന്ദ്രങ്ങളുടെ നാശം.
ആഴം കുറഞ്ഞ തീരക്കടൽ.
രാസമാലിന്യങ്ങളുടെ ചോർച്ചയും മലിനീകരണവും.
സമുദ്രോപരിതല താപനില വർധിക്കുന്നത്.
സംരക്ഷണ നിർദേശങ്ങൾ
റിപ്പോർട്ട് പ്രകാരം, തൽസമയ മുന്നറിയിപ്പുകളും തീരപ്രദേശങ്ങളിൽ തിമിംഗല സംരക്ഷണ ശൃംഖലകളും സജ്ജമാക്കുന്നത് അനിവാര്യമാണ്. കൂടാതെ മത്സ്യത്തൊഴിലാളികൾക്കും തീരദേശ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകണമെന്ന് പഠനം നിർദേശിക്കുന്നു. CMFRIയുടെ മുന്നറിയിപ്പ് പ്രകാരം, അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ തിമിംഗല ജനസംഖ്യക്ക് ഗുരുതര ഭീഷണിയാകും.
കടൽത്തീരത്ത് അടിഞ്ഞത് 150-ലധികം കൊലയാളി തിമിംഗലങ്ങൾ; 90 എണ്ണത്തെ കൊല്ലാനുറച്ച് ടാൻസ്മാനിയൻ സർക്കാർ
കടൽത്തീരത്ത് അടിഞ്ഞ 90 ലധികം കൊലയാളി തിമിംഗലങ്ങളെ കൊല്ലാൻ തീരുമാനിച്ചുറച്ച് ഓസ്‌ട്രേലിയയിലെ ടാൻസ്മാനിയൻ സർക്കാർ. പരുക്കൻ കടൽസാഹചര്യങ്ങൾ മൂലം ഇവയെ കടലിലേക്ക് തിരിച്ചയയ്ക്കാന സാധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് ആർതർ നദിക്ക് സമീപം 150-ലധികം തിമിംഗലങ്ങളാണ് തീരത്ത് കുടുങ്ങികിടക്കുന്നത്.
ഇന്ന് രാവിലെ വരെ ഇവയിൽ 90 എണ്ണത്തിന് മാത്രമാണ് ജീവൻ നിലനിർത്താൻ കഴിഞ്ഞത്. രണ്ടെണ്ണത്തെ രക്ഷാപ്രവർത്തകർ തിരികെ കടലിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കാറ്റും കടൽക്ഷോഭവും കാരണം അവയും വീണ്ടും തീരത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
തിമിംഗലങ്ങൾ കടൽത്തീരത്ത് പരന്നുകിടക്കുന്നതായി ആകാശ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്, ചിലത് പകുതി മണലിൽ കുഴിച്ചിട്ട നിലയിലായിരുന്നു മറ്റുള്ളവ പാറക്കെട്ടുകൾക്ക് സമീപം ആഴം കുറഞ്ഞ വെള്ളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഇതിന് മുമ്പ് ടാസ്മാനിയയിൽ ഇത്രയധികം കൊലയാളി തിമിംഗലങ്ങൾ കുടുങ്ങിയത്50 വർഷം മുമ്പ് 1974 ജൂണിൽ ആയിരുന്നു. ദ്വീപിന്റെ വടക്കൻ തീരത്തുള്ള ബ്ലാക്ക് റിവർ ബീച്ചിൽ 160 മുതൽ 170 വരെ എണ്ണമാണ് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഏറ്റവും പുതിയ സംഭവവികാസത്തിൽ മൃഗങ്ങളുടെ കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിന് ദയാവധം ചെയ്യാനുള്ള തീരുമാനമെടുത്തതായാണ് വിവരം. അടുത്തിടെ തീരത്ത് കുടുങ്ങിയ കൊലയാളി തിമിംഗലങ്ങളെ കൂടുതൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റാൻ യന്ത്രസാമഗ്രികൾ ഉപയോഗിക്കേണ്ടി വന്നിരുന്നു.
തിമിംഗലങ്ങൾ സാധാരണഗതിയിൽ 500 കിലോഗ്രാം മുതൽ മൂന്ന് ടൺ വരെ ഭാരമുള്ളവയാണ്. തിമിംഗലങ്ങൾ വലുതായതിനാൽ വിട്ടുനിൽക്കാൻ പൊതുജനങ്ങൾക്ക് മുമ്പ് മുന്നറിയിപ്പും നൽകിയിരുന്നു.
തിമിംഗലങ്ങൾ ടാസ്മാനിയയിലെ ഒരു സംരക്ഷിത ഇനമായതിനാൽ ശവശരീരത്തിൽ തൊടുന്നത് പോലും കുറ്റകരമാണ്. കടൽത്തീരത്ത് തിമിംഗലങ്ങളുടെ അതിജീവന നിരക്ക് കുറവാണെന്നും ഏകദേശം ആറ് മണിക്കൂർ മാത്രമേ അവയ്ക്ക് കരയിൽ നിലനിൽക്കാൻ കഴിയൂ എന്നുമാണ് മൃഗങ്ങളുടെ പെരുമാറ്റ വിദഗ്ധരും സമുദ്ര ശാസ്ത്രജ്ഞരും പറയുന്നത് .
CMFRI report reveals a tenfold rise in whale deaths along Kerala, Karnataka, and Goa coasts in the past decade. Causes include climate change, overfishing, pollution, ship traffic, and habitat loss. Urgent conservation measures needed.