ഇടുക്കിയിൽ ടോറസ് ലോറി റോഡിൽ നിന്നും 100 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; പരിക്ക്
തമിഴ്നാട്ടിൽ നിന്നും ടാറിങ് മിശ്രിതവുമായി വന്ന ടോറസ് ലോറി നിയന്ത്രണ വിട്ട് റോഡിന് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പുളിയന്മല ആമയാർ റോഡിൽ ഇരട്ട പാലത്തിന് സമീപമാണ് അപകടം. റോഡ് അരികിലെ തിട്ട ഇടിഞ്ഞ് 100 അടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്കാണ് ലോറി മറിഞ്ഞത്.
രണ്ടുതവണ മലക്കം മറിഞ്ഞ് ലോറി മരത്തിൽ തട്ടിയാണ് നിന്നത് ഈ സമയം പിന്നാലെ വരികയായിരുന്നു വാഹനത്തിലെ യാത്രക്കാരും നാട്ടുകാരുമാണ് ഡ്രൈവറെ രക്ഷിച്ചത് .
ഡ്രൈവർക്ക് സാരമല്ലാത്ത പരിക്കേറ്റു. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഈ പാതയിൽ ഇതിനുമുമ്പും സമാന രീതിയിലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തുന്ന കലുങ്കിന് റിബ്ബൺ കൊണ്ടു സുരക്ഷ..!
ഇടുക്കി ഇരട്ടയാറിൽ അപകടഭീഷണി ഉയർത്തി നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക്. മഴയിലും കനത്ത വെള്ളമൊഴുക്കിലും കലുങ്കിന്റെ കൽക്കെട്ട് ഇളകി മാറിയിരുന്നു.
എന്നാൽ അധികൃതർ ശ്രദ്ധിക്കാതായതോടെ കൽക്കെട്ട് ഇടിഞ്ഞ് കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലായി. ഇതോടെ പൊതുമരാമത്ത് അധികൃതർ സ്ഥലത്ത് എത്തിയെങ്കിലും അപകട ഭീഷണിയുള്ള പ്രദേശത്ത് റിബ്ബൺ കെട്ടി മടങ്ങി.
ബസുകളും ലോഡ് കയറ്റി മൾട്ടി ആക്‌സിൽ ലോറികളും ഉൾപ്പെടെ പ്രദേശത്തുകൂടി കടന്നു പോകുന്നതാണ്. ഭാരവാഹനങ്ങൾ പ്രദേശത്ത് നിർത്തിയാൽ കലുങ്ക് ഇടിഞ്ഞുതാഴ്ന്ന് അപകടം ഉറപ്പാണ്.
പ്രദേശത്തുകൂടി വരുന്ന ഡ്രൈവർമാരോട് നാട്ടുകാർ റോഡിന്റെ അപകടഭീഷണി പറഞ്ഞു മനസിലാക്കിയാണ് കടത്തി വിടാറുള്ളത്.
വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് കലുങ്കിന്റെ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Summary:
A Taurus lorry carrying tar mixture from Tamil Nadu lost control and overturned off the road, causing an accident.