കുടുംബശ്രീ ലോൺ എടുത്ത് കടക്കാരിയായി; വീട്ടാൻ നിവൃത്തിയില്ലാതെ വീട് വിട്ട് വീട്ടമ്മ; മനംനൊന്ത് ജീവനൊടുക്കി ഭർത്താവ്… മരിച്ച് മൂന്നാംപക്കം ഭാര്യയുടെ മടങ്ങി വരവ്
കായംകുളം ∙ ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ 49 വയസ്സുള്ള വിനോദാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഭാര്യ വീട് വിട്ടത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു വിവരവും കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യ വീട്ടിൽ നിന്ന് പോയതായി പൊലീസ് പറയുന്നു. രണ്ടുമാസത്തോളം അന്വേഷണം നടത്തിയിട്ടും ഭാര്യയുടെ വിവരം കിട്ടാതിരുന്നതോടെ വിനോദ് തളർന്നു പോയി.
വിനോദിന്റെ ഭാര്യയായ രഞ്ജിനി കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ജൂൺ 11-ന് ‘ബാങ്കിലേക്ക് പോകുന്നു’ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കായംകുളം ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ കിട്ടുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇവർക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.
ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ വിനോദ് സോഷ്യൽ മീഡിയയിലൂടെ ഒരു വികാരാധീനമായ വീഡിയോ പോസ്റ്റ് ചെയ്തു. ” എല്ലാ കടബാധ്യതകളും തീർക്കാം, നീ തിരിച്ചുവരിക” — കണ്ണുനിറഞ്ഞു കൊണ്ടുള്ള അപേക്ഷയായിരുന്നു അത്.
എന്നാൽ, രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, അതിനാൽ ഈ വീഡിയോ അവളുടെ ശ്രദ്ധയിൽപെട്ടില്ല. താൻ കടബാധ്യതകൾ എല്ലാം തീർക്കാമെന്നും രഞ്ജിനിയോട് മടങ്ങി വരാൻ കരഞ്ഞു കൊണ്ടാണ് വിഡിയോയിൽ വിനോദ് അപേക്ഷിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ വിയോഗവും താങ്ങാൻ ആവാതെയാണ് വിനോദ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.
മൂന്ന് ദിവസം കഴിഞ്ഞാണ് ഭാര്യയെ കണ്ടെത്തിയത്
വിനോദിന്റെ മരണത്തിന് മൂന്ന് ദിവസം ശേഷമാണ് പൊലീസ് രഞ്ജിനിയെ കണ്ടെത്തിയത്. കണ്ണൂരിൽ ‘ഹോം നേഴ്സ്’ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൾ. ഭർത്താവിന്റെ മരണവിവരം പൊലീസിൽ നിന്ന് അറിഞ്ഞ രഞ്ജിനി, കടബാധ്യത തീർക്കാനാണ് ജോലിക്ക് പോയതെന്ന് പറഞ്ഞു. വിനോദിന്റ മരണവാർത്ത അറിഞ്ഞ വീട്ടുകാർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. അവർ കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.
സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടുപോകാൻ കാരണമെന്നും ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആളാണ് ഹോ നഴ്സിംഗ് ഏജൻസിയുടെ നമ്പർ നൽകിയതെന്നും അവർ പൊലീസിനോട് പറഞ്ഞു.രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നു.
വിനോദിനും രഞ്ജിനിക്കും വിഷ്ണു, ദേവിക എന്നീ രണ്ടു മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം രഞ്ജിനിയെ മക്കളുടെ കൂടെ വിട്ടയച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ENGLISH SUMMARY:
Kayamkulam man dies by suicide after wife left home due to financial issues. Missing for 2 months, she was later found by police in Kannur.