മകന്റെ പേരിൽ ഏജൻസി എടുത്ത് ജില്ല ലോട്ടറി ഓഫീസർ; ലോട്ടറിവകുപ്പിൽ അട്ടിമറി ആരോപണം
തിരുവനന്തപുരം: ലോട്ടറിവകുപ്പിൽ അട്ടിമറി ആരോപണവുമായി സിഐടിയു രംഗത്ത്. ആലപ്പുഴ ജില്ല ലോട്ടറി ഓഫീസർ മകൻ്റെ പേരിൽ ഏജൻസിയെടുത്തെന്നാണ് പരാതി.
ഇതെത്തുടർന്ന് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തി. കടയിൽ വിൽക്കാതെ ലോട്ടറി മൊത്തവിൽപ്പനക്കാർക്ക് മറിച്ചു വിൽക്കുന്നതായാണ് കണ്ടെത്തിയത്.
ഭാഗ്യപരീക്ഷണത്തിന് ചെലവേറും; ലോട്ടറി വില കൂട്ടി ഒപ്പം സമ്മാനങ്ങളും
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പ് ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി. പ്രതിവാര ടിക്കറ്റുകളുടെ വിലയിലാണ് വർധിപ്പിച്ചത്. ഇതോടെ 40 രൂപയുടെ ടിക്കറ്റുകൾക്ക് 50 രൂപയാകും.
മൂന്ന് പ്രതിവാര ടിക്കറ്റുകളുടെ വില വർധിപ്പിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ മറ്റു ടിക്കറ്റുകൾക്കും ഉടൻ വിലകൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ നിരക്ക് പ്രാബല്യത്തിൽവരുന്നതോടെ ആഴ്ചയിൽ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികളുടെയും ടിക്കറ്റ് നിരക്ക് 50 രൂപയായി മാറി.
നിലവിൽ ഫിഫ്റ്റി- 50 ഭാഗ്യക്കുറിക്ക് മാത്രമാണ് 50 രൂപ നിരക്കുള്ളത്. ടിക്കറ്റ് നിരക്ക് കൂട്ടിയതിനൊപ്പം സമ്മാനത്തുകകളിലും വർദ്ധന വരുത്തിയിട്ടുണ്ട്.
75 മുതൽ 80 ലക്ഷംവരെയായിരുന്ന ഒന്നാം സമ്മാനം ഒരുകോടി രൂപയായി ഉയർത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ സമ്മാനം ഒരുകോടിയായി ഉയർന്നു.
വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് സമ്മാനവും 80 ലക്ഷം രൂപയിൽ നിന്ന് ഒരു കോടിയാകും.
400 രൂപയ്ക്ക് വിൽക്കുന്ന ബമ്പർ ലോട്ടറി സ്വന്തമായി പ്രിൻ്റെടുത്ത് വിൽപ്പന നടത്തി; സമ്മാനം അടിച്ചതോടെ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പ്രിൻ്റെടുത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ.
ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയിൽ വീട്ടിൽ ബൈജു ഖാനാണ് (38) പിടിയിലായത്.
ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്റർ വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനൽ ടിക്കറ്റ് നൽകിയ വില്പനക്കാരൻ സുഭാഷ് ചന്ദ്രബോസ് നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary :
CITU alleges that the Alappuzha district lottery officer acquired a lottery agency in his son’s name, sparking corruption accusations in the department.
alappuzha-lottery-officer-corruption-citu
Alappuzha, lottery department, corruption, CITU, scam









