web analytics

മുലപ്പാൽ ഐസ്ക്രീം പുറത്തിറക്കി ഫ്രിഡ

മുലപ്പാൽ ഐസ്ക്രീം പുറത്തിറക്കി ഫ്രിഡ

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ അപൂർവ്വമാണ്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഫ്ലേവറുകൾ അവതരിപ്പിക്കുന്നതിന് ഐസ്ക്രീം കമ്പനികൾ എപ്പോഴും ശ്രമിക്കുന്നു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നൊരു വിചിത്ര പരീക്ഷണം വാർത്തയാകുകയാണ് — ‘മുലപ്പാൽ ഐസ്ക്രീം’ (Breast Milk Ice Cream).

അമേരിക്കയിലെ പ്രമുഖ ബേബി ബ്രാൻഡായ ‘ഫ്രിഡ’ (Frida)യും, ന്യൂയോർക്കിലെ പ്രശസ്ത ഐസ്ക്രീം നിർമ്മാതാക്കളായ ഓഡ്ഫെല്ലോസ് ഐസ്ക്രീം (OddFellows Ice Cream) കമ്പനിയും ചേർന്നാണ് ഈ വ്യത്യസ്ത ഫ്ലേവർ പുറത്തിറക്കിയത്. മുലപ്പാലിന്റെ രുചി അനുകരിച്ച് തയ്യാറാക്കിയ ഈ ഐസ്ക്രീം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

വൈറൽ ആയി മാറിയത്, ‘ബ്രസ്റ്റ് മിൽക്ക് ഐസ്ക്രീം’ എന്ന് എഴുതിയ ഒരു ടാങ്കർ ലോറി റോഡിലൂടെ പോകുന്ന ദൃശ്യങ്ങളോടെയാണ്. എന്നാൽ, പേരുപോലെ ഇതിൽ യഥാർത്ഥ മുലപ്പാൽ ഒന്നും അടങ്ങിയിട്ടില്ല. പകരം മധുരവും ഉപ്പും കലർന്ന മുലപ്പാലിന്റെ രുചി നൽകുന്നതിന് പ്രത്യേകമായ ഘടകങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഐസ്ക്രീമിൽ പാൽ, ഹെവി ക്രീം, മിൽക്ക് പൗഡർ, പഞ്ചസാര, മുട്ടയുടെ മഞ്ഞക്കരു, ഉപ്പിട്ട കാരമൽ ഫ്ലേവറിംഗ്, തേൻ സിറപ്പ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോഗ്യപരമായി പ്രശ്നമൊന്നുമില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നു.

നിലവിൽ ഫ്രിഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ഈ പ്രത്യേക ഫ്ലേവറിന്റെ വിൽപ്പന നടക്കുന്നത്. അധികം വൈകാതെ തന്നെ സ്റ്റോറുകളിലും എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതിനുള്ള ലൈസൻസിന്റെ മറവിൽ നടത്തിയത് മുലപ്പാൽ വിൽപ്പന; 50 മില്ലിലിറ്ററിന് 500 രൂപ, നൽകിയവരുടെ പേരും കുപ്പിയിൽ; സ്ഥാപനം സീൽ ചെയ്തു ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതിനുള്ള ലൈസൻസിന്റെ മറവിൽ മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയ സ്ഥാപനം പൂട്ടിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തിട്ടുണ്ട്.

മുലപ്പാൽ വിൽക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു. 10 ദിവസം മുമ്ബ് ലഭിച്ച പരാതിയെ തുടർന്നാണ് മാധവാരത്തെ കെകെആർ ഗാർഡനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ എം ജഗദീഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

സ്ഥാപനത്തിലെ ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 45 കുപ്പി മുലപ്പാൽ പരിശോധനയ്ക്കായി ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു. 50 മില്ലിലിറ്റർ ബോട്ടിൽ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. പാൽ നൽകിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു.

ഇവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിൻറെ മറവിലായിരുന്നു അനധികൃത മുലപ്പാൽ വിൽപ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു.

മതപരമായി അം​ഗീകരിക്കാനാകില്ലെന്ന് പുരോഹിതർ; ആദ്യത്തെ മുലപ്പാൽ ബാങ്ക് അടച്ചു പൂട്ടി ഈ രാജ്യം

കറാച്ചി: ആദ്യമായി ആരംഭിച്ച മുലപ്പാൽ ബാങ്ക് അടച്ചുപൂട്ടി പാക്കിസ്ഥാൻ. അനിസ്‌ലാമികമെന്ന് പുരോഹിതർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ബാങ്കാണ് അടച്ചുപൂട്ടിയത്.

ബാങ്ക് വീണ്ടും തുറക്കാനുള്ള ചർച്ചകൾ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടർമാരും ദേശീയ ഇസ്‌ലാമിക് കൗൺസിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മിൽക്ക് ബാങ്ക് തുറന്നത്. ഡിസംബറിൽ പ്രവിശ്യാ ഇസ്ലാമിക് കൗൺലിൽ മതപരമായ അംഗീകാരം നൽകിയെങ്കിലും ബാങ്ക് തുറന്ന ജൂണിൽ അംഗീകാരം പിൻവലിക്കുകയും ചെയ്തിരുന്നു.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള മാർഗങ്ങളിലൊന്ന് മുലപ്പാലാണെന്ന് ബാങ്ക് ആരംഭിച്ച സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആൻഡ് നിയോനറ്റോളജി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാൽ റാസ പറഞ്ഞു. മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് മാത്രമേ ഈ പാൽ നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎൻ ചിൽഡ്രൻസ് ഏജൻസിയുടെ കണക്ക് പ്രകാരം പാകിസ്ഥാനിലെ നവജാതശിശു മരണനിരക്ക് 1,000 ജനനങ്ങളിൽ 39 ആണ്. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.

ENGLISH SUMMARY:

Frida and OddFellows Ice Cream in the US have launched a unique breast milk-flavored ice cream that’s creating a social media buzz. While it contains no actual breast milk, it replicates the exact taste using special ingredients.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

ധനുഷിന്റെ ‘തേരേ ഇഷ്‌ക് മേ’ തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി സനോൺ

ധനുഷിന്റെ 'തേരേ ഇഷ്‌ക് മേ' തമിഴ് ട്രെയിലർ പുറത്തിറങ്ങി; നായികയായി കൃതി...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

Related Articles

Popular Categories

spot_imgspot_img