മമ്മൂട്ടി വിളിച്ചു, കേസ് പിൻവലിക്കണമെന്ന് പറഞ്ഞു; അദ്ദേഹത്തിന്റെ മകൾക്കാണ് സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചു…
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് സാന്ദ്ര തോമസ്. കേസ് പിൻവലിക്കില്ലെന്ന് പറഞ്ഞപ്പോൾ കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്നും നടൻ പിന്മാറി എന്നും സാന്ദ്ര പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസിന്റെ ഈ വെളിപ്പെടുത്തൽ.
മമ്മൂട്ടി അന്ന് തന്നോട് ഒരു മണിക്കൂറോളമാണ് സംസാരിച്ചത്. കേസ് പിൻവലിക്കാൻ പറഞ്ഞപ്പോൾ താൻ ഒരു ചോദ്യം മാത്രമേ അദ്ദേഹത്തോട് ചോദിച്ചോളൂ. ഈ അവസ്ഥ അദ്ദേഹത്തിന്റെ മകൾക്കാണ് സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടു പോകരുത്, ഇത് ഭാവിയിൽ നിന്നെ ബാധിക്കും, നിനക്ക് സിനിമയുമായി മുന്നോട്ടു പോകാൻ കഴിയില്ല, ഈ നിർമ്മാതാക്കൾ നിന്റെ സിനിമ തിയേറ്ററിൽ ഇറക്കാൻ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊക്കെ പറഞ്ഞ് മകളെ തടയുമോ എന്നാണ് മമ്മൂട്ടിയോട് ചോദിച്ചതെന്ന് സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ ഈ പ്രതികരണം കേട്ടയുടനെ കൂടുതൽ ഒന്നും സംസാരിക്കാതെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തന്റെ അവസ്ഥ മനസ്സിലാക്കാതെയാണ് മമ്മൂട്ടി അന്ന് പ്രതികരിച്ചത്. തന്നെ ആരും ഇവിടുന്ന് പറഞ്ഞുവിടാൻ നോക്കണ്ടെന്നും താൻ ഇവിടെ തന്നെ തുടരുമെന്നും സാന്ദ്ര നേരത്തേ പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം കമ്മിറ്റ് ചെയ്ത ചിത്രത്തിൽ നിന്നും പിന്മാറുകയും ചെയ്തെന്നും സാന്ദ്ര പറയുന്നു.
തന്റെ സിനിമയിൽ ജോലി ചെയ്യുന്നവരും ഇല്ലാത്തവരുമായ ഒരുപാട് താരങ്ങൾ തനിക്ക് പിന്തുണയുമായി വരുന്നുണ്ട്. അതിൽ ഏറ്റവും സന്തോഷകരമായ കാര്യമെന്തെന്നാൽ മെസ്സേജുകൾ അയക്കുന്നതിൽ അധികവും പുരുഷന്മാർ എന്നതാണ്. മെയിൻ സ്ട്രീം നടന്മാരും ഇതിൽ ഉൾപ്പെടുന്നു. പുലിക്കുട്ടി എന്ന് പറഞ്ഞുള്ള മെസ്സേജുകളാണ് കൂടുതലും വരുന്നതെന്ന് സാന്ദ്ര പറഞ്ഞു. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ചിലർ മാത്രമാണ് തനിക്കെതിരെ നിൽക്കുന്നത്. അതിൽ തനിക്ക് ഒരു വിഷമവും ഇല്ല. മോഹൻലാൽ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിനോടൊപ്പം ഉള്ളവർ പൂർണ്ണ പിന്തുണയാണ് തരുന്നത് എന്നും സാന്ദ്ര പ്രതികരിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ സംഭവം; കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയതിനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചു. അസോസിയേഷന്റെ നടപടി റദ്ദാക്കണമെന്നും പുറത്താക്കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയിൽ എത്തിയത്. എറണാകുളം സബ് കോടതിയെയാണ് സാന്ദ്ര സമീപിച്ചത്.(sandra thomas approached the court against kfpa action)
തനിക്കെതിരെ ഉയർന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നൽകാനാണ് സാന്ദ്രയുടെ തീരുമാനം.
അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മർദ്ദത്തിൽ ആക്കുന്ന പ്രതികരണങ്ങളാണ് സാന്ദ്രയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
ENGLISH SUMMARY:
Producer Sandra Thomas reveals that actor Mammootty personally requested her to withdraw the case filed against Kerala Film Producers Association office bearers. She claims he later backed out of a committed film after she refused.









