web analytics

വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്

വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്

അയര്‍ലണ്ടില്‍ കഴിഞ്ഞ മാസം ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ കാരണമുള്ള ലിസ്റ്റീരിയോസിസ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 150-ഓളം ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുത്തിരുന്നു. ലിസ്റ്റീരിയോസിസ് ബാധിച്ച് ഒരാള്‍ മരിച്ചതില്‍ അന്വേഷണം നടക്കുകയുമാണ്.

ഇപ്പോഴിതാ ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്നും രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI).

Tom & Ollie Traditional Hummus-ന്റെ 150 ഗ്രാം അളവിലുള്ള ഒരു ബാച്ച് തിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം. VG189 എന്ന ബാച്ച് കോഡും, 08/08/2025 എക്‌സ്പയറി ഡേറ്റും ആയിട്ടുള്ള ഈ ഉല്‍പ്പന്നം വില്‍ക്കുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുതെന്ന് FSAI മുന്നറിയിപ്പ് നല്‍കി.

അയർലണ്ടിൽ ഈ വർഷം ഈ പ്രത്യേക തട്ടിപ്പ് വർധിച്ചത് 200 ശതമാനം…! അറിഞ്ഞിരിക്കണം, സൂക്ഷിക്കണം:

അവ തിരികെ കടയില്‍ തന്നെ നല്‍കാവുന്നതും, പണം തിരികെ ലഭിക്കുന്നതുമാണ്. ഇതിന് പുറമെ O’Hanlon Herbs potted coriander എന്ന ഉല്‍പ്പന്നവും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Dunnes Stores, Supervalu, Tesco, Lidl, Aldi മുതലായ സൂപ്പര്‍ മാര്‍ക്കറ്റുകളിലടക്കം ഇവ ലഭ്യമാണ്. തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം ലഭിച്ച ഈ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക: https://www.fsai.ie/news-and-alerts/food-alerts/recall-of-o-hanlon-herbs-potted-coriander

പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്.

ഗർഭിണികൾ, കുഞ്ഞുങ്ങൾ, പ്രായമായവർ ഉൾപ്പെടെയുള്ള പ്രതിരോധശേഷി കുറഞ്ഞവരിൽ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത…!

അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം 27ല്‍ നിന്നും 11 ആഴ്ചയായി കുറയുന്നു.

റോഡ് സേഫ്റ്റി അതോറിറ്റിയുടെ (RSA) ഏറ്റവും പുതിയ അപ്‌ഡേറ്റിൽ കാത്തിരിപ്പ് സമയത്ത് 16 ആഴ്ചയുടെ കുറവ് വന്നതായി സ്ഥിരീകരിച്ചു. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ നേരിട്ടുള്ള ഇടപെടലാണ് ഈ പൊസിറ്റീവ് മാറ്റത്തിന് വഴിയൊരുക്കിയത്.

അനേകം മാസങ്ങളായി ടെസ്റ്റ് ലഭിക്കുന്നതിലുണ്ടായിരുന്ന ദൈർഘ്യമേറിയ വൈകിപ്പിക്കൽ നിരവധി പരാതികൾക്കും ശക്തമായ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. കുറേ പേർക്ക് പത്ത് മാസം വരെ കാത്തിരിക്കേണ്ടിവന്നിരുന്നു.

2025 ജൂൺ അവസാനത്തോടെ കാത്തിരിപ്പ് സമയം 18 ആഴ്ചയിൽ എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം ആര്‍എസ്‌എയ്ക്ക് വിജയകരമായി കൈവരിക്കാനായി.

ഇപ്പോൾ പുതിയ ലക്ഷ്യം സെപ്റ്റംബർ 2025ഓടെ കാത്തിരിപ്പ് സമയത്തെ പരമാവധി 10 ആഴ്ചയിലേക്ക് കുറക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാൻ ഈ ആഴ്ച 18 പുതിയ ടെസ്റ്റർമാർ ജോലിയിൽ ചേരും, കൂടാതെ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ 12 പേരും കൂടി ടീമിൽ എത്തും.

ഈ മാറ്റത്തെ സ്വാഗതം ചെയ്ത ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ മന്ത്രി കാനിയുടെ തുടര്‍ച്ചയായ ഇടപെടലുകളെ അഭിനന്ദിച്ചു. കാത്തിരിപ്പ് സമയം പരമാവധി പത്താഴ്ചയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മെയ് തുടക്കത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ റിക്കവറി പ്ലാന്‍ പ്രസിദ്ധീകരിക്കണമെന്നും ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുരോഗതി റിപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു ആര്‍ എസ് എയ്ക്ക് മന്ത്രി നല്‍കിയ ഉത്തരവ്. ഇതേ തുടര്‍ന്നാണ് ശ്രദ്ധേയമായ ഈ മാറ്റം ഡ്രൈവിംഗ് ടെസ്റ്റുകളിലുണ്ടായത്.

സെപ്റ്റംബറോടെ ടെസ്റ്റര്‍മാരുടെ എണ്ണം 200ലെത്തുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഗതാഗത വകുപ്പ് നേരത്തേ 70 പുതിയ ടെസ്റ്റര്‍ തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

Summary:
The Food Safety Authority of Ireland (FSAI) has issued a recall for two more products from the market following the detection of Listeria bacteria.



spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

വിവാഹമോചനം വേണമെന്ന് ഭർത്താവ്

വിവാഹമോചനം വേണമെന്ന് ഭർത്താവ് അഹമ്മദാബാദ്∙ തെരുവ് നായ്ക്കളെ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടർന്ന് വിവാഹബന്ധം...

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ

കൊച്ചിയിൽ ₹90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ പിടിയിൽ കൊച്ചി∙...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ

കുടുംബ കലഹം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ തൃശൂർ∙ പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരായ മാരിയോ...

Related Articles

Popular Categories

spot_imgspot_img