‘കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചിരിക്കുന്നു’; വിചിത്ര തീരുമാനവുമായി ഒരു ഗ്രാമപ്പഞ്ചായത്ത്…! പിന്നിലെ കാരണം….
പ്രണയിച്ച് വിവാഹം കഴിക്കുന്നതിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഒരു ഗ്രാമ പഞ്ചായത്ത്. മൊഹാലി ജില്ലയിലെ മനക്പൂര്‍ ഷരീഫ് ഗ്രാമപഞ്ചായത്ത് ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
കുടുംബാംഗങ്ങളുടെയോ സമൂഹത്തിലെ അംഗങ്ങളുടെയോ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതാന് ഈ പ്രമേയം.
മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ പരിസരപ്രദേശങ്ങളിലോ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.
ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന ഗ്രാമീണര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.
ഈ പ്രമേയം. വൻ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതൊരു ശിക്ഷയല്ലെന്നും മറിച്ച് പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണെന്നും പഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു.
അടുത്തിടെ നടന്ന ഒരു പ്രണയ വിവാഹത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്കു നയിച്ചതെന്നും പഞ്ചായത്ത് വിശദീകരിച്ചു.
പ്രമേയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ എതിരല്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി.
ബില്ല് അടയ്ക്കാതെ രക്ഷപ്പെടാൻ വെജിറ്റബിൾ ബിരിയാണിയിൽ ഇട്ടത് എല്ലിൻ കഷ്ണം
റെസ്റ്റോറന്റിൽ വെജ് ബിരിയാണിയിൽ എല്ല് കണ്ടെത്തിയതായി ആരോപിച്ച് ഒരു സംഘം യുവാക്കൾ പ്രശ്‌നം സൃഷ്ടിച്ച സംഭവത്തിന്റെ സത്യം പുറത്തുവന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ.
യുപിയിലെ ശാസ്ത്രി ചൗക്കിൽ സ്ഥിതിചെയ്യുന്ന ‘ബിരിയാണി ബേ’ എന്ന റെസ്റ്റോറന്ററിൽ ജൂലൈ 31നാണ് സംഭവം നടന്നത്.
പത്തുപേരോളം യുവാക്കളാണ് റെസ്റ്റോറന്റിൽ എത്തിയത്. ഇവർ വെജ് ബിരിയാണിയും നോൺ വെജ് ബിരിയാണിയും ഓർഡർ ചെയ്തു. അറായിരം രൂപയോളം വില വരുന്ന ഭക്ഷണത്തിനാണ് അവർ ഓർഡർ നൽകിയിരുന്നത്.
ഭക്ഷണം ലഭിച്ചതിന് ശേഷം സംഘത്തിലെ ഒരാൾ വെജ് ബിരിയാണിയിൽ എല്ല് കണ്ടതായി ആരോപിച്ച് ഷോറൂമിൽ കലാപമുണ്ടാക്കി. റെസ്റ്റോറന്റ് മാനേജർ ഉടനെ പൊലീസിനെ വിളിച്ചു.
പിന്നീട് പരിശോധനക്കിടെ സിസിടിവി ദൃശ്യങ്ങളിൽ സംഘത്തിലെ മറ്റൊരു യുവാവ് നോൺ വെജ് ബിരിയാണിയിൽ നിന്നെടുത്ത എല്ല് കഷണം യുവാവിന് കൈമാറുന്നതും, അത് വെജ് ബിരിയാണിയുടെ പാത്രത്തിലേക്ക് ഇടുന്നതും വ്യക്തമായി ദൃശ്യമായതോടെ യുവാക്കൾ കുടുങ്ങി.
ഇതോടെ സംശയം തീർന്നതായും യുവാക്കളുടെ നീക്കം വ്യാജമാണെന്നതായും റെസ്റ്റോറന്റ് ഉടമ രവികർ സിങ് വ്യക്തമാക്കി.
തന്റെ ഹോട്ടലിന്റെ അടുക്കളയിൽ പച്ചക്കറിയും മാംസവും വ്യത്യസ്തമായ ഇടങ്ങളിൽ വേർതിരിച്ച് പാകം ചെയ്യുന്നുവെന്നും, ഇത്തരത്തിലൊരു പിഴവിന് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, റെസ്റ്റോറന്റ് ഉടമയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പരാതി ലഭിച്ചില്ലെന്ന കാരണത്താലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്.
കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി; നഴ്സിങ് വിദ്യാർഥിനി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ. നഴ്സിങ് വിദ്യാർഥിനിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.
32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം നീണ്ടത്.
യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി വാങ്ങാനായി സാമൂഹിക മാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി.
അന്വേഷണസംഘം ബെംഗളൂരുവിലെത്തി. പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനുഷ കുടുങ്ങുന്നത്.
മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷ ഇടപാടുകൾ നടത്തിയിരുന്നത്.
സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ഇവർ ചതിക്കുഴിയിൽ പെടുത്തുന്നത്.