കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി പൂനൂരില്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കണ്ണൂര്‍ കേളകം സ്വദേശിനിയാണ്. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.

വീട്ടുകാര്‍, ജിസ്ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. ബാലുശ്ശേരി പോലീസ് പരിശോധന നടത്തി.

സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

കാസര്‍കോട്: ഭർത്താവിന്റെ മർദനം സഹിക്കാനാവാതെ ചോദ്യം വീട്ടിലെത്തിയ യുവതിയെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ചു. കാസര്‍കോട് കുമ്പളയിലാണ് സംഭവം നടന്നത്.

ഇതേ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുപതുകാരിയായ യുവതിയ്ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. മർദനത്തിൽ ഇവരുടെ കാലിനും കൈക്കുമുള്‍പ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്.

മര്‍ദനം സഹിക്കാനാകാതെ കൈക്കുഞ്ഞിനെ വീട്ടിലാക്കി യുവതി ഇറങ്ങിയോടി. പിന്നാലെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഒരുവര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി തന്നെ മര്‍ദിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കണമായിരുന്നു. ഇതിനെ എതിര്‍ത്തതോടെയാണ് മര്‍ദിച്ചത് എന്നും യുവതി ആരോപിച്ചു.

ഇതോടെ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇതോടെയാണ് യുവതി ഇന്ന് രാവിലെ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുംബകലഹത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകശേഷം ഒളിവിൽ പോയ ശാരിമോളുടെ ഭർത്താവ് ജയകുമാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആക്രമണത്തിൽ ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും പരുക്കേറ്റു. ശാരിയെ സംശയിച്ചിരുന്നു ജയകുമാർ, നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം.

ഇതിനെ തുടർന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ജയകുമാറിനെ കൗൺസലിങ് നൽകി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്.

തുടർന്ന് ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തർക്കം വീണ്ടും വഷളാകുകയും അതിനെ തുടർന്ന് ജയകുമാർ, ശാരിയെയും ശാരിയുടെ അച്ഛൻ ശശി, അദ്ദേഹത്തിന്‍റെ സഹോദരി രാധമണി എന്നിവരെയും കുത്തി വീഴ്ത്തുകയുമായിരുന്നു.

പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ ശാരി മരണത്തിന് കീഴടങ്ങി. ജയകുമാറിനും ശാരിക്കും 3 മക്കളുണ്ട്.

അന്‍സിലിനെ കൊന്നത് ‘പാരക്വറ്റ്’ നൽകി

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലി(38) നെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരണം. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീന(30) കുറ്റം സമ്മതിച്ചു.

കേസിൽ പെൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയ പോലീസ് അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അൻസിലിനെ ഒഴിവാക്കാനായി അഥീന ‘പാരക്വറ്റ്’ എന്ന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് നിഗമനം. ചേലാടുള്ള ഒരു കടയിൽ നിന്നാണ് അഥീന ഈ കളനാശിനി വാങ്ങിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇത് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

Summary:
Kozhikode: A young woman was found hanging at her husband’s residence. The deceased has been identified as Jisna (24), wife of Sreejith, residing at Karinkalimmal in Balussery Poonoor.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

Related Articles

Popular Categories

spot_imgspot_img