web analytics

ശശി തരൂർ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ രക്ഷാധികാരി

ശശി തരൂർ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ രക്ഷാധികാരി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂർ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.

കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തീരദേശ മേഖലയിൽ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. തനിക്ക് ഏറെ താൽപര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂർ കൂട്ടിച്ചേർത്തു.

തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്ന് പ്രോ വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് ഡയറക്ടർ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളർത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തേകും. തരൂരിന്റെ മാർഗനിർദേശത്തിൽ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ട്.’- പട്ടാറ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ 2024-ൽ ആരംഭിച്ച കെസിഎൽ, നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായ പ്രൊഫഷണൽ ടി20 ലീഗാണ്. നിരവധി കളിക്കാരെ ഐപിഎൽ പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം സീസണിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ തരൂരിന്റെ വരവ് ട്രിവാൻഡ്രം റോയൽസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അം​ഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ​ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി , അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റ‍ർമാരിലൊരാൾ കൂടിയായിരുന്നു കൃഷ്ണപ്രസാദ്. സീസണിലാകെ 192 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. ഇതെല്ലാം പരി​ഗണിച്ചാണ് ടീം മാനേജ്മെൻ്റ് കൃഷ്ണപ്രസാദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോ​ഗിച്ചത്.

മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാൻ ടൂറിൽ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയിൽ പാഡണിഞ്ഞ താരം രണ്ട് അർദ്ധ സെഞ്ചുറി ഉൾപ്പെടെ ടൂർണമെന്റിലാകെ മുന്നൂറ് റൺസ് സ്വന്തമാക്കിയിരുന്നു.

മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഫിലിം ഡയറക്ടർ പ്രിയദർശൻ, ജോസ് തോമസ് പട്ടാറ എന്നിവരുടെ കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടർ റിയാസ് ആദം അറിയിച്ചു. ആ​ഗസ്റ്റ് 21 മുതൽ സെപ്റ്റബർ 6 വരെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുക..

ടീം : കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ),ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), സുബിൻ എസ് ,വിനിൽ ടി എസ് , ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ,അബ്ദുൾ ബാസിത്ത്,ഫാനൂസ് ഫൈസ്, റിയ ബഷീർ,നിഖിൽ എം, സഞ്ജീവ് സതീശൻ,അജിത് വി,ആസിഫ് സലിം,അനുരാജ് ടി എസ്,അദ്വൈത് പ്രിൻസ്,ജെ അനന്തകൃഷ്ണൻ.

ENGLISH SUMMARY:

MP Dr. Shashi Tharoor has been appointed as the chief patron of Adani Trivandrum Royals for the second season of the Kerala Cricket League. The team is backed by Pro Vision Sports Management Pvt. Ltd., led by director Priyadarshan and Jose Pattara.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി

വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചു; പ്രതിഷേധമായി തല മൊട്ടയടിച്ച് യുവതി വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചതിനെതിരെ...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ മുംബൈ: മുംബൈ...

Related Articles

Popular Categories

spot_imgspot_img