ക്രൈസ്തവർ ഇപ്പോൾ ജീവിക്കുന്നത് ഭയത്തോടെ

ക്രൈസ്തവർ ഇപ്പോൾ ജീവിക്കുന്നത് ഭയത്തോടെ

കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവും ആണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചു.

ഈ സംഭവം രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് എന്നതിൽ സംശയമില്ല. ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരി
ക്കുകയാണ്. സന്യസ്തർക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടർ സംഭവങ്ങളിൽ ഒന്നു മാത്രമാണ് ദുർഗ് സംഭവം.

രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു. അതെ സമയം ഈ വിഷയത്തെ ഒരു രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സഭ യോജിക്കുന്നില്ല.

രാഷ്ട്രീയ പ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, ക്രൈസ്തവ ന്യുനപക്ഷത്തിന് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. അതിനു എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. കാക്കനാട് സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൌണ്ട് സെന്റ് തോമസിൽ വച്ചു നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാർ മീഡിയ കമ്മീഷൻ ചെയർമാൻ മാർ തോമസ് തറയിൽ, എ കെ സി സി പ്രസിഡണ്ട്‌ രാജീവ്‌ കൊച്ചുപറമ്പിൽ, സീറോ മലബാർ സഭ പി ആർ ഓ ഫാ ടോം ഒലിക്കാരോട്ട് എന്നിവരും സംസാരിച്ചു.

സഭാ നേതൃത്വങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി

തിരുവനന്തപുരം: സംഘപരിവാർ ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുമ്പോഴും മിണ്ടാതിരിക്കുന്ന കേരളത്തിലെ സഭാ നേതൃത്വങ്ങളുടെ നിലപാടിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാർക്ക് ബോധ്യപ്പെടണ്ടേ?

തിരുമേനിമാർക്ക് പ്രധാനമന്ത്രി മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേ? തിരുമേനിമാർ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്നാകും ചില ബിഷപ്പുമാരുടെ നിലപാട്. സഭാ മേലധ്യക്ഷൻമാർക്ക് അവരുടെ സ്ഥാനങ്ങൾ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീകൾ അംഗമായ സിറോ മലബാർ സഭ ഇതുവരെ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉന്നയിച്ചിട്ടില്ല. പേരിന് ഒരു പ്രസ്താവനയിൽ പ്രതികരണം അവസാനിപ്പിച്ചിരിക്കുകയാണ്.

കാസക്കെതിരെ കത്തോലിക്ക സഭ

കൊച്ചി: വർഗീയ വാദികളുടെ കംഗാരു കോടതികൾ ട്രെയിനിലും തെരുവിലും ക്രിസ്ത്യാനികളെ വിചാരണ ചെയ്യുകയാണ്, വടക്കെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും കേരളത്തിൽ ക്രിസ്ത്യാനികളോട് പ്രേമം നടിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് കേരളത്തിലെ നേതാക്കൾ തിരിച്ചറിയണമെന്ന് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ദീപിക മുഖപ്രസംഗത്തിലെ അതിരൂക്ഷ വിമർശനം.

ബിജെപിക്കും സംഘപരിവാറിനൊപ്പം ചേർന്ന് ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്ന ക്രിസംഘികളെയും അവരുടെ കാസ പോലുള്ള സംഘടനകളെയും ദീപിക മുഖപ്രസം​ഗത്തിൽ കണക്കറ്റ് വിമർശിക്കുന്നുണ്ട്. ‘ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്ക് നേരെ 4316 അതിക്രമങ്ങൾ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ശക്തികൾ ചവിട്ടി മെതിക്കുന്ന ക്രൈസ്തവർക്കെതിരെ കുറ്റപത്രം തയ്യാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻ നാമ – ശുഭ്ര വസ്ത്രധാരികളും അവരുടെ ദല്ലാളൻമാരും ഒളി സംഘടനകളുമുണ്ടെന്നും ലേഖനത്തിലുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്ന് തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല’ കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന’ എന്ന എഡിറ്റോറിയലിൽ ദീപിക കുറ്റപ്പെടുത്തുന്നുണ്ട്.

ENGLISH SUMMARY:

CBCI President and Archbishop of Thrissur Mar Andrews Thazhath expressed deep concern over the arrest and jailing of two nuns at Durg Railway Station in Chhattisgarh on alleged human trafficking charges, calling it painful and unacceptable.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് എഴുപത്തിയൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കായി പുന്നമട...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന്...

Related Articles

Popular Categories

spot_imgspot_img