പുതുപ്പള്ളിയിലെ ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു

ആലുവ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശിയായ ജോൺസൻ ആണ് വെട്ടേറ്റത്. ആക്രമണം നടത്തിയ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി ദേവസിക്കുട്ടി കാലടി പോലീസിൻ്റെ കസ്റ്റഡിയിലായി. ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് അറിയിച്ചു.രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് കാര്യങ്ങൾ അക്രമത്തിലേക്ക് നീങ്ങിയത്. ജോൺസന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. സംഭവത്തിൽ കാലടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

നവ്യാ നായർ സച്ചിൻ സാവന്തിന്റെ ഗേൾ ഫ്രണ്ട് ; ഇഡി കുറ്റപത്രം

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം....

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ആസിഫ് അലിക്ക് പിറന്നാൾ സമ്മാനം…’ആഭ്യന്തര കുറ്റവാളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന്...

ഇടുക്കിയിൽ മന്ത്രി എ.കെ ശശീന്ദ്രന് കരിങ്കൊടി

വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി...

മഹാകുംഭമേളയ്ക്ക് സാക്ഷിയായി നടി സംയുക്തയും; ഗംഗാസ്നാനത്തിന്റെ ചിത്രങ്ങൾ പുറത്ത്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് നടി സംയുക്ത. ത്രിവേണി സംഗമത്തില്‍...

Related Articles

Popular Categories

spot_imgspot_img