വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും ആശ്രയിക്കുന്ന വിൻഡോസ് വേർഷൻ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണത്രെ. പകരം വെബ് ബ്രൗസർ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സംവിധാനം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഈ മാറ്റം ഉപയോക്താക്കൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാമെന്ന് വിദ​ഗ്ദർ പറയുന്നു.

നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ്, മാക്ഒഎസ്, വെയർഒഎസ്, വിൻഡോസ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വാട്സാപ്പ് ലഭ്യമാണ്. ഇതിൽ വിൻഡോസ് ആപ്പിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കാനാണ് വാട്സാപ്പിന്റെ നീക്കം.

എന്താണ് പുതിയ മാറ്റം?

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും വിൻഡോസ് കംപ്യൂട്ടറുകളിൽ ലഭ്യമാക്കുക എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനർഥം, ഒരു ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നതിന് പകരം, വാട്സാപ്പ് വെബ് ബ്രൗസർ വഴിയാവും പ്രവർത്തിക്കുക. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിന്റെ വെബ്‌വ്യൂ2 സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്തുകൊണ്ടാണ് ഈ മാറ്റം?

വിവിധ പ്ലാറ്റ്‌ഫോമുകളിൽതന്നെ ഒരേ സമയം പുതിയ ഫീച്ചറുകൾ നൽകുന്നത് ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒരു മാറ്റം വരുമ്പോൾ അത് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒരുമിച്ച് നടപ്പിലാക്കാൻ വെബ് റാപ്പർ സംവിധാനം സഹായിക്കും. ഇത് കമ്പനിയുടെ പ്രവർത്തനഭാരം കുറയ്ക്കും.

പുതിയ വെബ് വേർഷൻ്റെ പോരായ്മകൾ

കൂടുതൽ റാം ആവശ്യമായി വരും: നിലവിലെ വിൻഡോസ് ആപ്പിനേക്കാൾ 30 ശതമാനം വരെ കൂടുതൽ റാം പുതിയ വെബ് വേർഷന് വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

വേഗം കുറയും: വെബ് വേർഷൻ ഡെസ്‌ക്‌ടോപ്പ് ആപ്പിനെക്കാൾ വേഗം വളരെ കുറഞ്ഞതായിരിക്കാനും സാധ്യതയുണ്ട്.

നോട്ടിഫിക്കേഷനുകൾക്ക് മാറ്റം: വെബ് റാപ്പറിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ വ്യത്യസ്തമായ രീതിയിലായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇത് ചിലർക്ക് അസൗകര്യം ഉണ്ടാക്കിയേക്കാം.

മന്ദഗതിയിലാകാൻ സാധ്യത: ബ്രൗസറിൽ പ്രവർത്തിക്കുമ്പോൾ റെൻഡറിങ്, ജിപിയു, നെറ്റ്‌വർക്കിങ് തുടങ്ങി നിരവധി സബ്-പ്രോസസ്സുകൾ ഒരേസമയം പ്രവർത്തിക്കേണ്ടതായി വരും. ഇത് കംപ്യൂട്ടറിന്റെ മൊത്തത്തിലുള്ള പ്രകടനം മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്.

പുതിയ വെബ് റാപ്പർ സംവിധാനം ഉപഭോക്താക്കൾക്ക് പെട്ടെന്ന് അപ്‌ഡേറ്റുകൾ നൽകാൻ സഹായിക്കുമെന്നതാണ് ഏക ഗുണം. എന്നാൽ, നിലവിലെ വിൻഡോസ് ആപ്പ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട സവിശേഷതകൾ നഷ്ടപ്പെട്ടേക്കാമോ എന്ന ആശങ്കയും നിലവിലുണ്ട്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വിവാദം: വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ ?

ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സാപ്പ് നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാലിപ്പോൾ, വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കുമോ എന്ന ആശങ്കയ്ക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകിയിരിക്കുകയാണ്. വാട്‌സാപ്പ് സേവനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുള്ളതായി വാട്‌സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, പൊതുക്രമം എന്നീ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ റിസോഴ്സിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് മന്ത്രി പറഞ്ഞു.

കോൺഗ്രസ് എംപി വിവോ തൻഖ യാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ഉപഭോക്തൃ വിവരങ്ങൾ പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടർന്ന് വാട്‌സാപ്പ് ഇന്ത്യയിൽ സേവനം അവസാനിപ്പിക്കാൻ പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തൻഖയുടെ ചോദ്യം.

ENGLISH SUMMARY:

WhatsApp to Discontinue Windows App Widely Used in India, New Web-Based Version Coming. WhatsApp is reportedly preparing to discontinue its Windows version app, which is widely used by users in India. Instead, a new web browser-based platform is expected to be introduced. Experts suggest that this transition may cause some inconvenience for users.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img