31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക
മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും.1990ല്‍ 18ാം വയസിലാണ് 31കാരനായ സുരേഷ്‌ഗോപിയെ വിവാഹം ചെയ്തത്.
മനോഹരമായ ദാമ്പത്യ ജീവിതം 35 വര്‍ഷം പിന്നിടവേ ഭാര്യയെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞ് ശബ്ദമിടറി പോവുകയായിരുന്നു നടൻ സുരേഷ് ഗോപിയ്ക്ക്.
പുറത്തു കാണും പോലെ തന്നെയാണ് താന്‍ വീടിനകത്തും എന്നാണ് സുരേഷ് ഗോപി പറയുന്നത്. ദേഷ്യം വരുന്ന സമയത്ത് രാധികയെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയും, ദേഷ്യപ്പെടും.
എങ്കിലും അത് ആ നിമിഷം തന്നെ അവസാനിക്കുകയും ചെയ്യും. ആ പിണക്കം മനസില്‍ വച്ചിരിക്കാന്‍ അവള്‍ക്കോ എനിക്കോ കഴിയാറില്ല.
വീട്ടില്‍ മൂന്നു ജോലിക്കാരുണ്ടെങ്കിലും ഭക്ഷണം അവര്‍ ഉണ്ടാക്കിയതാണെങ്കിലും രാധിക വന്ന് സ്പൂണ്‍ കൊണ്ട് അതൊന്ന് ഇളക്കി ഒഴിച്ചു തന്നില്ലെങ്കില്‍ തനിക്ക് ശരിയാകില്ല എന്നും സുരേഷ്‌ഗോപി പറയുന്നു.
മരിക്കുമ്പോൾ ഞാനാദ്യം മരിക്കണോ, അവള്‍ മരിക്കണോ എന്ന് താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കാരണം, അവളില്ലാതെ ആ വീട്ടില്‍ ഞാനെങ്ങനെ ജീവിക്കും, അതിനെനിക്ക് കഴിയില്ലായെന്നും സുരേഷ് ഗോപി പറഞ്ഞത്. കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആണ്‍ പെണ്‍ വ്യത്യാസങ്ങളോ തുല്യതയോ ഒന്നുമല്ല ഭാര്യാഭര്‍തൃ ബന്ധം. അതു ദിവ്യമാണെന്നും സുരേഷ് ഗോപി പറയുന്നു.
കിയാരയ്ക്കും സിദ്ധാർഥിനും കുഞ്ഞ് പിറന്നു
1990ല്‍ 31-ാം വയസിലാണ് സുരേഷ് ഗോപി രാധികയെ വിവാഹം ചെയ്തത്. വിവാഹ നിശ്ചയത്തിനായിരുന്നു ഇരുവരും ആദ്യമായി കണ്ടതും.
അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയുമായുള്ള വിവാഹം ഉറപ്പിച്ചത്.
ഏകദേശം പന്ത്രണ്ടുവയസ്സ് വ്യത്യാസം ഉണ്ട് സുരേഷ് ഗോപിയും രാധികയും തമ്മില്‍. എന്നാൽ സുരേഷ് ഗോപിയുടെ സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള പെണ്‍കുട്ടിയെയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന കാര്യത്തിൽ സംശയം ഇല്ല.
എന്നും എണ്ണ തേച്ചുകുളിക്കുന്ന, മേക്കപ്പ് ഇടാത്ത ലിപ്സ്റ്റിക്ക് യൂസ് ചെയ്യാത്ത ലൂസ് ടോപ്പും ജീന്‍സും ഇടാത്ത വലിയ ഒരു മോഡേണ്‍ ലൈഫും ആഗ്രഹിക്കാത്ത, അതിനോട് ഒരു ക്രെയ്സും ഉണ്ടാകാന്‍ പാടില്ലാത്ത ഒരു പെണ്‍കുട്ടി ആയിരിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്ന് സുരേഷ് ഗോപി പറയുന്നു.
അതുപോലൊരു പെണ്‍കുട്ടിയെയാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചതും. രാധിക ഡിഗ്രി കോഴ്‌സിന് ജോയിന്‍ ചെയ്യുന്ന സമയത്താണ് വിവാഹാലോചനയുമായി സുരേഷ് ഗോപിയുടെ മാതാപിതാക്കൾ വീട്ടിലേക്ക് ചെല്ലുന്നത്.
എന്നാല്‍ രാധികയുടെ അച്ഛന്റെ അമ്മയും നടിയുമായ ആറന്മുള പൊന്നമ്മ കൊച്ചുമകള്‍ക്ക് അധികം പ്രായം ഇല്ല ഉടനെ വിവാഹം കഴിപ്പിക്കുന്നില്ല എന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ അച്ഛനെ മടക്കി അയച്ചു. എന്നാല്‍ ദൈവനിയോഗം പോലെ ആ വിവാഹം നടക്കുകയായിരുന്നു എന്നും നടൻ പറയുന്നു.
നടി മാല പാര്‍വതിയുടെ ഉറ്റ സുഹൃത്തുകൂടിയാണ് രാധിക. എന്നാൽ വിവാഹം കഴിഞ്ഞതോടെ അവർക്ക് ഡിഗ്രിയുടെ എക്സാം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
വിവാഹം കഴിഞ്ഞപാടെ രാധിക ഗര്‍ഭിണി ആയി. അകാലത്തിൽ പൊലിഞ്ഞ മകള്‍ ലക്ഷ്മിയടക്കം അഞ്ചു കുഞ്ഞുങ്ങള്‍ ആയിരുന്നു ഇവര്‍ക്ക്.
Summary: Malayali audiences have always loved actor Suresh Gopi and his wife Radhika. The couple, who got married in 1990 when Radhika was 18 and Suresh Gopi was 31, recently marked 35 years of their beautiful married life.