ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

ഇനി ലോൺ എടുക്കാൻ സിബിൽ സ്കോർ വേണ്ട!

രാജ്യത്ത് വായ്പകൾ അനുവദിക്കുന്നതിന് മുമ്പായി സിബിൽ സ്കോർ പരിശോധനയുടെ രീതികൾക്ക് ഉടൻ മാറ്റം വന്നേക്കും.

ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് (DFS) പുതിയ ഡിജിറ്റൽ വായ്പാ സംവിധാനമായ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (ULI) വിപുലീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്‌.

ഇക്കാര്യം സാധ്യമായാൽ പരമ്പരാഗത ക്രെഡിറ്റ് സ്കോറുകളോടുള്ള ആശ്രയത്വം കുറയ്ക്കാൻ സഹായിക്കും.

നിലവിൽ, രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു അപേക്ഷകന്റെ വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിന് പ്രധാനമായും ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ

(ഇന്ത്യ) ലിമിറ്റഡ് (CIBIL) സ്കോറുകളെയാണ് ആശ്രയിക്കുന്നത്. സ്കോർ കുറഞ്ഞവർക്ക് വായ്പ ലഭിക്കുവാൻ ബുദ്ധിമുട്ടാണ്.

എന്നാൽ, യു എൽ ഐ-യിലൂടെ കൂടുതൽ കാര്യക്ഷമവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വായ്പാ പ്രക്രിയ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

യു എൽ ഐ-യുടെ വേഗത്തിലുള്ള നടപ്പാക്കൽ ഉറപ്പാക്കാൻ, എല്ലാ ധനകാര്യ സ്ഥാപനങ്ങളോടും പ്രതിമാസ അടിസ്ഥാനത്തിൽ യു എൽ ഐ സ്വീകരണം അവലോകനം ചെയ്യാൻ ഡി എഫ് എസ് നിർദേശം നൽകിയിട്ടുണ്ട്.

കൂടാതെ ഇതുവരെ ഈ സംവിധാനത്തിൽ ചേരാത്തവരോട് ഉടൻ നടപടി സ്വീകരിക്കാനും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ധനകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം ജൂൺ 23-ന്, ഡി എഫ് എസ് സെക്രട്ടറി എം. നാഗരാജുവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും വിവിധ കേന്ദ്ര, സംസ്ഥാന

മന്ത്രാലയങ്ങളിലെ പ്രതിനിധികളുമായി യു എൽ ഐ-യുടെ രാജ്യവ്യാപകമായ നടപ്പാക്കൽ ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്

വായ്പാ പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കുകയും പരമ്പരാഗത ക്രെഡിറ്റ് ബ്യൂറോകളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതുമാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്.

യു എൽ ഐ വിജയകരമായി നടപ്പാക്കുകയാണെങ്കിൽ രാജ്യത്ത് വായ്പകൾ അനുവദിക്കുന്ന രീതിയിൽ യു എൽ ഐ ഒരു വലിയ മാറ്റം കൊണ്ടുവരും.

ഇത് കൂടുതൽ വായ്പക്കാർക്ക് ഈ സംവിധാനം ലഭ്യമാക്കുന്നതിനും വഴിയൊരുക്കും.

എന്താണ് യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ്

ധനകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാങ്കേതികവിദ്യ, ഡാറ്റ, നയം എന്നിവ സംയോജിപ്പിച്ച് വായ്പാ പ്രക്രിയകൾ ലളിതമാക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് അഥവാ യു എൽ ഐ.

സർക്കാർ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും ഉയർന്ന നിലവാരമുള്ള, പരിശോധിച്ച ഡാറ്റ ലഭ്യമാക്കാൻ ഇത് വായ്പ നൽകുന്നവരെ സഹായിക്കുന്നു.

കൂടാതെ ഇത് വേഗത്തിലും കൂടുതൽ ഉൾക്കൊള്ളുന്നതുമായ ക്രെഡിറ്റ് വിതരണം സാധ്യമാക്കുകയും ചെയ്യുന്നു.

യു എൽ ഐ-യുടെ പ്രധാന സവിശേഷതകൾ അറിയാം

തടസ്സമില്ലാത്ത ക്രെഡിറ്റ് വിതരണം ഇത് വഴി സാധ്യമാകും. ഇത് വായ്പാ മൂല്യനിർണ്ണയത്തിന് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ, സമ്മതത്തെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ പങ്കാളിത്തം വഴി, വായ്പക്കാർക്ക് അവരുടെ സാമ്പത്തികവും അല്ലാത്തതുമായ രേഖകൾ ആക്‌സസ് ചെയ്യാൻ വായ്പ നൽകുന്നവർക്ക് അനുമതി നൽകാൻ സാധിക്കും, ഇത് വായ്പാ പ്രോസസ്സിംഗ് വേഗത്തിലാക്കുകയും ചെയ്യും.

നിലവിലെ പരമ്പരാഗതമല്ലാത്ത ഡാറ്റാ ഉറവിടങ്ങളായ യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, GST രേഖകൾ എന്നിവ ഉപയോഗിച്ച് വായ്പാ തിരിച്ചടവ് ശേഷി വിലയിരുത്തുന്നതിനും യു എൽ ഐ ഏറെ സഹായകമാണ്.

ഇത് ഇന്ത്യയുടെ വായ്പാ മേഖലയിൽ ഒരു വലിയ മാറ്റത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

Summary: India may soon witness a major shift in the loan approval process, with changes expected in CIBIL score verification methods. The Department of Financial Services (DFS) under the Ministry of Finance is reportedly planning to expand the new digital lending system — the Unified Lending Interface (ULI).

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

വെള്ളാപ്പള്ളി നടേശനെതിരെ പരാതി

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

Related Articles

Popular Categories

spot_imgspot_img