web analytics

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക് നേരെ സഹപ്രവര്‍ത്തകർ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി. സംഘടനാ പ്രവര്‍ത്തനത്തിനായി ഫണ്ട് പിരിവിന് എത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ ലൈംഗികമായി അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയ പരാതി അവഗണിച്ചുവെന്നാണ് പരാതിക്കാരിയുടെ മറ്റൊരു ആരോപണം. ആരോപണ വിധേയര്‍ക്കായി ഒത്തുതീര്‍പ്പിന് ശ്രമം നടന്നുവെന്നും പരാതിക്കാരി വെളിപ്പെടുത്തി.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫണ്ട് പിരിവിന് എത്തി പിരിവ് വാങ്ങി മടങ്ങിയജീവനക്കാരില്‍ ഒരാളുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ ജീവനക്കാരിക്ക് കോള്‍ പോയതാണ് പ്രശ്നത്തിന് കാരണം. കോൾ പോയതറിയാതെ ഇരുവരും ചേര്‍ന്ന് ജീവനക്കാരിക്കെതിരെ മോശമായി സംസാരിക്കുകയായിരുന്നു. ബോര്‍ഡിനു നല്‍കിയ പരാതി അവഗണിച്ചതോടെ കഴിഞ്ഞദിവസം വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അധിക്ഷേപം നടത്തിയ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് വരുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെയും അഭിനന്ദിക്കുന്ന പരസ്യ ബോര്‍ഡുകള്‍ ക്ഷേത്രങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.

മുഖ്യമന്ത്രിയുടെയോ, എംഎല്‍എമാരുടെയോ, ബോര്‍ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തിലേക്ക് വരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.

മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എംഎല്‍എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്‍ഡാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നത്. ഫ്‌ലെക്‌സില്‍ അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുതെന്നും ബോര്‍ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.

തുറവൂര്‍ ക്ഷേത്രം ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമാണെന്നും അവിടെ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില്‍ നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.

English Summary :

A female employee of the Travancore Devaswom Board has filed a complaint alleging sexual harassment by her colleagues. The incident reportedly took place within the workplace, raising serious concerns about employee safety and workplace ethics within the organization. An investigation is expected to follow

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി. ആർപ്പൂക്കര ഗവ....

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം

പതിമൂന്നുകാരന് അമീബിക് മസ്തിഷ്കജ്വരം കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു....

ജിഎസ്ടി പരിഷ്കാരങ്ങൾ; 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക്

ജിഎസ്ടി പരിഷ്കാരങ്ങൾ; 2 ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് മധുര: കേന്ദ്ര ധനമന്ത്രി...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ്...

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു കോഴിക്കോട്: മഴമാറി വെയിൽ വന്നതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് തലപൊക്കി...

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

Related Articles

Popular Categories

spot_imgspot_img