മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു

മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു

ദുബൈ: പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്തിന് പിന്നാലെ മലയാളി ഡോക്ടർ ദുബൈയിൽ അന്തരിച്ചു. തൃശൂർ ടാഗോർ നഗർ സ്വദേശി പുളിക്കപ്പറമ്പിൽ വീട്ടിൽ ഡോ.അൻവർ സാദത്ത് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. എല്ലുരോഗ വിദഗ്ധനും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഗ്രൂപ്പിൻറെ ഭാഗമായ മെഡ്കെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റലിലെ ഡോക്ടറുമായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാവിലെ പതിവ് വ്യായാമത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദുബായിൽ കബറടക്കും. പി.കെ മുഹമ്മദിന്റെയും പി.എ ഉമ്മുകുൽസുവിന്റെയും മകനാണ്. ഭാര്യ ജിഷ ബഷീർ, മക്കൾ മുഹമ്മദ് ആഷിർ, മുഹമ്മദ് ഇർഫാൻ അൻവർ, ആയിഷ അൻവർ.

അമേരിക്കൻ മലയാളി ഡോ. അനിരുദ്ധൻ അന്തരിച്ചു

തിരുവനന്തപുരം : അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ കൊല്ലം ഓച്ചിറ കൊട്ടയ്ക്കാട് വീട്ടിൽ ഡോ.എം.അനിരുദ്ധൻ (82) അന്തരിച്ചു.എസ്.മാധവന്റെയും കല്യാണിയുടെയും മകനാണ്. നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു. അമേരിക്കയിലെ എസെൻ ന്യൂട്രീഷ്യൻ കോർപറേഷന്റെ സ്ഥാപകനാണ്. ഇന്നലെ വൈകിട്ട് 6.30തോടെയായിരുന്നു അന്ത്യം.

സംസ്‌കാരം ചിക്കാഗോയിൽ നടക്കും. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ : ഡോ.അനൂപ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), അരുൺ (എസെൻ ന്യൂട്രീഷ്യൻ കോർപറേഷൻ).അരനൂറ്റാണ്ടിലേറെയായി ചിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം അമേരിക്കയിൽ കേരളത്തിന്റെ ശബ്ദമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാണ് 1973ൽ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ എ.ആൻഡ് എം സർവകലാശാലയിൽ ആണവ രസതന്ത്രം അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി എടുത്തു.

അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

യു എസ്: അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വൻ വാഹനാപകടം. നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്.അവധിക്കാലം ആഘോഷിക്കാനായി യുഎസിൽ എത്തിയതായിരുന്നു കുടുംബം. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചതിനെ തുടർന്നാണ് യാത്രക്കാർ വെന്തുമരിച്ചത്.അറ്റലാന്റയിൽ നിന്ന് ഡാലസിലേക്ക് ബന്ധുക്കളെ സന്ദർശിച്ച ശേഷം തിരികെ പോവുകയായിരുന്നു. യാത്രയ്ക്കിടെ ഇവരുടെ കാറിൽ ദിശ തെറ്റിവന്ന ഒരു മിനി ട്രക്ക് ഇടിക്കുകയായിരുന്നു

മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. .മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞതിനാൽ തിരിച്ചറിയാൻ ശാസ്ത്രീയമായ പരിശോധനകൾ വേണ്ടി വരും

അയർലണ്ടിൽ മലയാളി യുവാവ് അന്തരിച്ചു

അയർലൻഡ് ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ നിര്യാതനായി. 54 വയസ്സായിരുന്നു.സ്ട്രോക്ക് വന്നതിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്.ഡബ്ലിൻ കാർപെന്റെഴ്സ് ടൗണിൽ താമസിക്കുന്ന പ്രകാശിന്റെ കുടുംബം ഒരു വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷീബ ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്സ് ആണ്. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ. പ്രകാശിന്റെ സംസ്കാരം പിന്നീട് നാട്ടിൽ.

English Summary:

Malayali doctor Anwar Sadath, originally from Tagore Nagar in Thrissur, passed away in Dubai after experiencing physical discomfort during his regular workout. He was 49 years old. Dr. Sadath was an orthopaedic specialist at Medcare Orthopaedics and Spine Hospital, which is part of the Aster DM Healthcare group.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

Related Articles

Popular Categories

spot_imgspot_img