ആധാർ കാർഡിൽ ആണിനെ പെണ്ണാക്കി

കൊച്ചി: ഇന്ത്യയിൽ ഐഡന്റിറ്റി തെളിയിക്കുന്നത്തിനുള്ള ഏറ്റവും പ്രധാന രേഖയാണ് ആധാർ കാർഡ്. മറ്റ് ഒട്ടേറെ തിരിച്ചറിയൽ കാർഡുകൾക്ക് പകരമായും ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയും. അങ്ങനെയുള്ള രേഖയിലാണ് ഇപ്പോൾ ഈ കടുത്ത പിഴവ് ഉണ്ടായിരിക്കുന്നത്. തെറ്റ് സംഭവിക്കുക മാത്രമല്ല അത് തിരുത്താൻ നൽകിയപ്പോഴും ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു.

കൊച്ചി എടവനക്കാട് സ്വദേശിയായ സുജിതയുടെ മകൻ അദിനാൽ അസ്ലമിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. എട്ടാം ക്ലാസുകാരന്റെ ആധാർ കാർഡിൽ ജെൻഡർ കോളത്തിൽ ‘ആൺ’ എന്നെഴുതേണ്ടതിന് പകരം ‘പെൺ’ എന്നാണ് രേഖപ്പെടുത്തിയത്. ഇത് തിരുത്താനായി നൽകിയെങ്കിലും വീണ്ടും ‘പെൺ’ എന്ന് തന്നെയായിണ് ആവർത്തിച്ചത്. തെറ്റ് വീണ്ടും ആവർത്തിച്ചതോടെ കുടുംബം പരിഹാരത്തിനായി ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ നേരിൽകണ്ട് പരാതി നൽകുകയായിരുന്നു.

ആധാറിലെ തെറ്റ് തിരുത്താൻ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI)യുടെ ഓഫീസിലേക്ക് പരാതി കൈമാറിയെന്നാണ് ജില്ലാ കലക്ടർ പറഞ്ഞത്. ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെൻഡർ തിരുത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകി.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കിൽ ‘ആൺ’എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് ഇത്തരത്തിൽ ​ഗുരുതര തെറ്റ് വരുത്തിയത്. ആധാർ കാർഡിൽ വന്ന തെറ്റ് കാരണം സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സമായെന്നും രക്ഷിതാക്കൾ ആരോപിച്ചു.

സ്ത്രീയുടെ പേരിൽ പുരുഷൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമാണം; പ്രിൻറിംഗിന് തൊട്ടുമുമ്പ് റെയ്ഡ്; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: വ്യാജ ആധാർ കാർഡ് നിർമ്മാണം ഒരാൾ കൂടി അറസ്റ്റിൽ. അസം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവുർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ആധാർ നിർമ്മാണവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഹാരിജുൽ ഇസ്ലാമിനെ നേരത്തെ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുൻസിപ്പൽ കെട്ടിടത്തിൽ മൈ -ത്രി മൊബൈൽസ് എന്ന ഷോപ്പ് നടത്തി , അതിലായിരുന്നു നിർമ്മാണം’.

ഒരു സ്ത്രീയുടെ പേരിൽ പുരുഷൻ്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ കാർഡ് നിർമ്മിച്ച് പ്രിൻറിംഗിന് തയ്യാറെടുക്കുമ്പോഴാണ് പിടിയിലാകുന്നത്. വ്യാജ ആധാർഡ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ലാപ്പ്ടോപ്പ്, ലാമിനേഷൻ മെഷീനും, കളർ ഫോട്ടോസ്റ്റാറ്റ് പ്രിൻ്ററും, ലാമിനേഷൻ കവറുകളും, 25000 രൂപയും കണ്ടെടുത്തു. ഇതര സംസ്ഥാനത്തൊഴിലാളികൾക്കായിരുന്നു വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയിരുന്നത്. വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.എം റാസിഖ്, റിൻസ്.എം തോമസ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ ടീമിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായ് നടന്ന പരിശോധനയിൽ വ്യാജ ആധാർ കാർഡ് നിർമ്മാണ കേന്ദ്രം കണ്ടെത്തി.പ്രൈവറ്റ് ബസ് സ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിംഗിൽ ഗ്രൗണ്ട് ഫ്ലോറിലെ ആസാം മൊബൈൽ ഷോപ്പിലാണ് വ്യാജരേഖ നിർമ്മിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ആസാം നാഗൗൺ ജൂറിയ സ്വദേശി ഹാരിജുൽ ഇസ്ലാം (26)നെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

ഇതര സംസ്ഥാനത്തൊഴിലാളികൾക്കാണ് ഇയാൾ രേഖകൾ നിർമ്മിച്ചു നൽകുന്നത്. ഷോപ്പിൽ നിന്ന് വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തു.ആധാർ കാർഡുകൾ, ലാപ്പ്ടോപ്പ്, പ്രിൻ്റർ, മൊബൈൽ ഫോണുകൾ, അര ലക്ഷത്തോളം രൂപ എന്നിവയും പിടികൂടി. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയിൽ ഹെറോയിൻ വിൽപ്പന നടത്തിയ ഒരു മലയാളി ഉൾപ്പടെ ആറ് പേരെ പിടികൂടി.

കഞ്ചാവ് വിൽപ്പന നടത്തിയ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ച പതിനൊന്ന് പേരെ കസ്റ്റഡിയിലെടുത്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് പതിനൊന്ന് പേരെ പിടികൂടി.അല്ലപ്ര കുരിശ് കവല ഭാഗത്ത് മദ്യവിൽപ്പന നടത്തിയ കാട്ടം പിളളിൽ വിനീഷിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മദ്യക്കുപ്പികൾ, വെള്ളം, ഡിസ്പോസിബിൾ ഗ്ലാസുകൾ എന്നിവയടങ്ങിയ ബാഗ്‌ കണ്ടെടുത്തു.എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു.

English Summary:

Aadhaar card, the most important identity document in India, has once again come under scrutiny due to a serious error. Despite being used as a substitute for several other ID cards, a major mistake occurred in one such document. Even after submitting a correction request, the same error was repeated, raising concerns about the system’s reliability.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ

എ.എസ്.ഐയെ കൊലപ്പെടുത്തി കോൺസ്റ്റബിൾ അഹമ്മദാബാദ്: കാമുകിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ സിആർപിഎഫ് കോൺസ്റ്റബിൾ കൊലപ്പെടുത്തി....

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

Related Articles

Popular Categories

spot_imgspot_img