ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരിൽ തട്ടിപ്പ്
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബഡായിയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ പേരിൽ വൻ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
ആര്യയുടെ സ്ഥാപനമായ ‘കാഞ്ചീവര’ത്തിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ആര്യ പൊലീസിൽ പരാതി നൽകി. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ ഈ വിവരം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതായി ആര്യ പറഞ്ഞു.
തട്ടിപ്പിന് ഇരയായതായി നിരവധി പേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും ആര്യ പ്രതികരിച്ചു. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്.
ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും.
തുടർന്ന് പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. ഇതാണ് തട്ടിപ്പിന്റെ രീതി. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്
പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്. പാലക്കാട് പൊൽപ്പളളി സ്വദേശിക്കാണ് പണം നഷ്ടമായത്. വാട്ട്‌സ്ആപ്പിൽ ലഭിച്ച സന്ദേശം തുറന്നത്തിന് പിന്നാലെ അക്കൗണ്ടിൽ നിന്നും മുപ്പതിനായിരം രൂപ നഷ്ടമായതായാണ് പരാതി.
കെവൈസി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശത്തോടൊപ്പം ലഭിച്ച ഡോക്യുമെന്റ് തുറന്നപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായതെന്ന് പരാതിക്കാരനായ യുവാവ് പറയുന്നു.
എടിഎം പിൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിരുതായും പരാതിക്കാരൻ വ്യക്തമാക്കി. ദിവസങ്ങൾക്ക് മുൻപാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം വന്നത്.
ബാങ്കുമായി ബന്ധപ്പെടാമെന്ന് പറഞ്ഞതിന് പിന്നാലെ കോൾ കട്ടായങ്കെലും ഇതിന് ശേഷം പണം നഷ്ടപ്പെട്ടതായുള്ള സന്ദേശം വരുകയായിരുന്നു.
ഇതിനു പിന്നാലെ എടിഎം പിൻ നമ്പറും മൊബൈൽ നമ്പറും ആവശ്യപ്പെട്ട് ഫോണിലേക്ക് കോൾ വരുകയായിരുന്നു. ഉടൻ തന്നെ ബാങ്കിൽ പോയി കാര്യം തിരക്കിയപ്പോഴാണ് ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയതാണെന്നുള്ള വിവരമാണ് പിന്നീട് ലഭിച്ചത്. ഇതേത്തുടർന്ന് സംഭവത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആറ് തവണയായാണ് മുപ്പതിനായിരം രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്. എന്നാൽ തട്ടിപ്പിന് പിന്നിൽ ആരാണെന്നോ, പണം എങ്ങോട്ടേക്കാണ് പോയതെന്നോ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിഷയത്തിൽ പോലീസിനും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
കർഷകരെ മാത്രം ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്; വാട്സാപ്പിൽ എത്തുന്ന ഈ മെസ്സേജ് തുറന്നുപോലും നോക്കരുത്…!
രാജ്യത്തെ സൈബർ തട്ടിപ്പുകളുടെ ഒടുവിലത്തെ ഇരയായി കർഷകരും. കർഷകരെ മാത്രം ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്
തട്ടിപ്പിന്റെ രീതി ഇങ്ങനെ:
‘പിഎം കിസാൻ യോജന’യെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ എത്തുകയാണ് തട്ടിപ്പിന്റെ ആദ്യ പടി.
ഇതിനൊപ്പം വരുന്ന ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ് തട്ടിപ്പിന്റെ രീതി.
Summary: Major scam reported under the name of actress and host Arya Badai’s boutique. Customers were promised sarees worth ₹15,000 for just ₹1,900, leading to widespread fraud complaints.