എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി റെയില്‍വേ ടിടിഇയെ പിടികൂടി. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് അഖിലിനെ പിടികൂടിയത്.

ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖില്‍ മാസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം.

കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍. റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ് ഇയാൾ.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് ആണ് അഖിലിന് ടിടിഇ ജോലി ലഭിച്ചത്. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു അഖിൽ.

ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് അഖിലിനെ കുറിച്ചുള്ള സൂചന ലഭിച്ചത്.

‘കെറ്റാമെലോണ്‍’നെ പൂട്ടി എൻസിബി; തകർത്തത് ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തകർത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ‘മെലണ്‍’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ശൃംഖല തകര്‍ത്തത്.

മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ഇത് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 35.12 ലക്ഷത്തോളം വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തു.

ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. പിന്നാലെ തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി എന്‍സിബി പിടിച്ചെടുക്കുകയായിരുന്നു.

ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പരിശോധനയില്‍, ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടെടുത്തുവെന്നും എന്‍സിബി അറിയിച്ചു.

‘കെറ്റാമെലോണ്‍’ ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വിതരണക്കാരനാണെന്നും അന്വേഷണങ്ങളില്‍ കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ‘ലെവല്‍ 4’ ഡാര്‍ക്‌നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്ന് എന്‍സിബി അറിയിച്ചു.

സംഘത്തിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Summary: Railway TTE Akhil Joseph (35) from Elamakkara was arrested with MDMA near Bolgatty bus stop. The arrest was made by the DANSAF squad during a routine check. During the body search, the police recovered 2.63 grams of MDMA and 3.76 grams of hashish oil from him. Further investigation is underway.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു

അയല്‍വാസി തീകൊളുത്തിയ മധ്യവയസ്‌കന്‍ മരിച്ചു കൊച്ചി: വടുതലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

Related Articles

Popular Categories

spot_imgspot_img