web analytics

നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും

നടിയെ ആക്രമിച്ച കേസ്; അന്തിമവിചാരണ ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി അടുത്തമാസം പകുതിയോടെ. കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു.

കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് ഇപ്പോൾ തുടരുന്നത്. നടൻ ദിലീപ്, പൾസർ സുനി അടക്കമുള്ളവരാണ് പ്രതികൾ. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും.

വിചാരണ അന്തിമ ഘട്ടത്തിലായതിനാൽ ഇരുവിഭാഗങ്ങളുടെ വാദം പൂ‍ർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി പറയുമെന്നാണ് വിവരം. 2017 ലാണ് കൊച്ചിയിൽ നടിക്കെതിരെ ആക്രമണമുണ്ടായത്.

കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ നിലവിൽ ജാമ്യത്തിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി.

ഇതുവരെയുള്ള വാദത്തില്‍ ആവശ്യമെങ്കില്‍ കോടതി കൂടുതൽ വ്യക്തത തേടും. ഇതിനായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. പിന്നീട് കേസിൽ വിധി പറയാനായി മാറ്റും.

ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ വാദം പൂർത്തിയാകുന്നത്.

എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദമാണ് ആദ്യം പൂര്‍ത്തിയായത്.

ഇതിനു പിന്നാലെ പ്രോസിക്യൂഷന്റെ മറുപടി വാദവും 10 ദിവസത്തിനകം പൂര്‍ത്തിയാക്കി. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് യുവനടി ആക്രമണത്തിന് ഇരയായത്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങിയത്.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ;ദിലീപ് കുടുങ്ങുമോ? നേരറിയാൻ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിൽ നിജസ്ഥിതി അറിയാൻ ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസമാണ് യുവ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ നിർണായക വെളിപ്പെടുത്തൽ വാർത്താ ചാനലായ റിപ്പോർട്ടർ പുറത്തുവിട്ടത്.

തുടര്‍ നടപടിക്കുള്ള സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുക. ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനും നിയമോപദേശം തേടാനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ യോഗം ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്, അക്രമം ഒഴിവാക്കാന്‍ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നു, ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്.

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി.

ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി വെളിപ്പെടുത്തി.

പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കിയെന്നും അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ പറഞ്ഞു.

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായെന്നും കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി.

ദിലീപിന്റെ അറിവോട് കൂടി വേറയും നടിമാരെ ആക്രമിച്ചതായും പള്‍സര്‍ സുനി പറഞ്ഞു. ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സുനി പറഞ്ഞു. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പൾസർസുനി പറഞ്ഞു.

മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ഈകേസില്‍ ബന്ധമില്ലെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞിരുന്നു. ഇവരെ ഈ കേസിലേക്ക് വലിച്ചിട്ടതാണെന്നും ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും പൾസർസുനി വെളിപ്പെടുത്തി.

ജയിലില്‍ കഴിയുമ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായുള്ള നിര്‍ണായക വിവരവും പള്‍സര്‍ സുനി അഭിമുഖത്തിൽ പങ്കുവെച്ചു. തന്നെ അടിച്ചു നശിപ്പിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപിന് കത്തയച്ചതെന്നും അതോടുകൂടിയാണ് കൊലപാതക ശ്രമം അവസാനിച്ചതെന്നും സുനി വെളിപ്പെടുത്തി.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് യുവനടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

English Summary :

The verdict in the actress assault case is expected by mid-next month. The final hearing in the case continues today. During the arguments, the prosecution requested the court to allow them to present additional points.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

Related Articles

Popular Categories

spot_imgspot_img