ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവിൽക്കാനും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകൾ ടോഡി പാർലറെന്ന പേരിൽ ആരംഭിക്കാനും അനുമതിയായി.

കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15 ശുപാർശകളിൽ അഞ്ചെണ്ണത്തിനാണ് അനുമതി ആയത്. അനുമതി നൽകി നികുതി വകുപ്പിന്റെ ഉത്തരവിറങ്ങി. ഇതിന്റെ മേൽനോട്ടം ടോഡി ബോർഡിനാണ്.

റസ്റ്റോറന്റ് കം ടോഡി​ പാർലറുകൾ ആരംഭി​ക്കുന്നതി​നുള്ള താത്പര്യപത്രം അടുത്തയാഴ്ച ക്ഷണി​ക്കുമെന്നാണ് റിപ്പോർട്ട്. കുപ്പി​യി​ലാക്കി കള്ള് വി​പണി​യി​ലി​റക്കുന്നതി​നുള്ള സാങ്കേതി​കവി​ദ്യ സമർപ്പി​ക്കാൻ ദേശീയ തലത്തി​ൽ താത്പര്യ പത്രം ക്ഷണി​ക്കുമെന്നാണ് വിവരം. ടോഡി​ ബോർഡ് സമി​തി​യാണ് ഇത്തരത്തിൽ​ പാർലറുകളുടെ നക്ഷത്ര പദവി​ നി​ർണയി​ക്കുക.

എന്നാൽ നടപ്പാക്കാൻ പറ്റാത്ത വ്യവസ്ഥകളാണ് ഇവയെന്ന് കള്ള് ഷാപ്പ് കരാറുകാരുടെ സംഘടന ആരോപി​ക്കുന്നു. ബാർ ഹോട്ടലുകൾക്ക് 200 മീറ്റർ ദൂരപരി​ധി​യുള്ളപ്പോൾ വീര്യം കുറഞ്ഞ കള്ള് വി​ൽക്കുന്ന ഷാപ്പുകൾക്ക് 400 മീറ്ററാണ് ദുരപരിധി .

ഇത് കുറയ്‌ക്കാതെയുള്ളപരി​ഷ്കാരങ്ങൾ പ്രായോഗി​കമല്ലെന്നാണ് ഇപ്പോഴുമുള്ള നി​ലപാട്.

അംഗീകരിച്ചശുപാർശകൾ

കളള് ഷാപ്പുകൾക്ക് സ്റ്റാർ പദവി​ നൽകി​ നി​ലവാരം ഉയർത്തുക

ടൂറി​സം കേന്ദ്രങ്ങളി​ൽ സ്റ്റാർ പദവി​യി​ൽ ടോഡി​ പാർലറുകൾ

കള്ളുഷാപ്പുകളെ പൊതുബ്രാൻഡി​ലാക്കി​ ഏകീകൃത ഡി​സൈൻ

കേരള ടോഡി​ ബ്രാൻഡി​ൽ ബോട്ടി​ൽ ചെയ്ത് കുപ്പി​യി​ൽ കള്ള്

അധി​ക കള്ള് കുടുംബശ്രീയുമായി ​ചേർന്ന് വി​നാഗി​രി​യാക്കി​ വി​ൽക്കുക

ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിലേക്ക്…വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്

കൊച്ചി: സംസ്ഥാനത്ത് കള്ള് വ്യവസായത്തിൽ വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ടോഡി ബോർഡ്. ബിയറിന് സമാനമായി കള്ള് കുപ്പിയിലാക്കി വിപണിയിലിറക്കാനുള്ള സാദ്ധ്യതയാണ് തേടുന്നത്.

കള്ളിന്റെ തനത് രുചി നിലനിറുത്തി, കൂടുതൽ പുളിക്കാതെയും ആൾക്കഹോൾ അനുപാതം മാറാതെയും ഒരു വർഷത്തിലേറെ ഇത് സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിക്കാം എന്നതാണ് പ്രത്യേകത.

കളമശേരി കിൻഫ്ര ബയോടെക്നോളജി ഇൻകുബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന സ്കോപ്ഫുൾ ബയോ റിസർച്ച് കുപ്പിയിലടച്ച കള്ള് അവതരിപ്പിച്ചിരുന്നു.

ബയോടെക്നോളജി പാർക്കിൽ ടോഡി ബോർഡ് ചെയർമാൻ യു.പി.ജോസഫ്, സി.ഇ.ഒ ജി.അനിൽകുമാർ തുടങ്ങി​യവർ ഇത് കണ്ടും രുചി​ച്ചും പരി​ശോധി​ച്ചിരുന്നു.

2000 ലിറ്റർ കള്ള് ദിവസവും ജൈവരീതിയിൽ സംസ്കരിക്കാനുള്ള ബോട്ടിലിംഗ് യൂണിറ്റ് സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവുവരുമെന്ന് ബയോ റിസർച്ച് സി.ഇ.ഒ ഡോ.മോഹൻകുമാർ അറിയിച്ചു. 25 ചെത്തുതൊഴിലാളികളും ആറ് ജീവനക്കാരും അടങ്ങുന്നതാകും യൂണിറ്റ്.

ബയോറിസർച്ച് ഡയറക്ടർ ഡോ.ശാലിനി ഭാസ്കർ, ടോഡി ബോർഡ് അംഗങ്ങളായ കിഷോർകുമാർ, ഡി.പി.മധു, എം.സി.പവിത്രൻ, എ.പ്രദീപ്, ഡോ.ഗീതാലക്ഷ്മി, എക്സൈസ് ജോ.കമ്മിഷണർ ജെ.താജുദീൻകുട്ടി എന്നിവരും സംഘത്തി​ലുണ്ടായി​രുന്നു

English Summary :

Permission has been granted to bottle and brand toddy for sale, and to open star-rated toddy shops under the name “Toddy Parlours” in major tourist destinations.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളേജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 ആ​ഗസ്റ്റ് 15ന്

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ...

Other news

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ

4വയസ്സുകാരൻ മരിച്ച സംഭവം; കാർ ഡ്രൈവർ അറസ്റ്റിൽ കോട്ടയം: വാഗമണ്ണിൽ ചാർജിങ് സ്റ്റേഷനിൽ...

Related Articles

Popular Categories

spot_imgspot_img