web analytics

ഇൻസ്പെക്ടർമാർ തമ്മിൽ തർക്കവും കയ്യാങ്കളിയും

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഡിവൈഎസ്പിയുടെ യാത്രയയപ്പിനിടെ ഇൻസ്പെക്ടർമാർ തമ്മിൽത്തല്ലി. ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ തമ്മിലാണ് കയ്യാങ്കളി നടന്നത്. മറ്റൊരു എസ്എച്ച്ഒയുടെ വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം. തർക്കം മൂർച്ഛിച്ചതിന് പിന്നാലെയാണ് സംഭവം വഴക്കിലേക്ക് നീങ്ങുകയായിരുന്നു.

കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടന്നത്. പ്രമോഷൻ ട്രാൻസ്ഫർ കിട്ടിയ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക്‌ യാത്രയയപ്പ് നല്കുന്നതിനിടയിലാണ് എസ്എച്ച്ഒമാർ തമ്മിൽ തർക്കമുണ്ടായത്. ഇതിന് പിന്നാലെ മൂന്ന് മിനിറ്റോളം തമ്മിൽത്തല്ല് നടന്നുവെന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ നിയമനടപടികൾ എടുത്തിട്ടില്ല.

പോലീസുകാർ ജീപ്പിലിരുന്ന് മദ്യപിച്ചെന്ന് നാട്ടുകാർ; പട്രോളിം​ഗിനിറങ്ങിയ ഉദ്യോ​ഗസ്ഥരെ തടഞ്ഞു

കൊല്ലം: രാത്രി പട്രോളിം​ഗിനിറങ്ങിയ പോലീസുകാരെ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം.കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പിന്നീട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പോലീസുകാർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല.

വഴിതടഞ്ഞ നാട്ടുകാരെ തട്ടിനീക്കിയാണ് പോലീസുകാർ വാഹനവുമായി സ്ഥലത്ത് നിന്ന് പോയത്. എന്നാൽ മദ്യലഹരിയിൽ എത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ് ഐ സുമേഷിൻ്റെ വിശദീകരണം.സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഡ്രൈവറും താനും സ്ഥലത്ത് നിന്ന് മാറുകയായിരുന്നു എന്നാണ് എസ്ഐ പറയുന്നത്. ഏപ്രിൽ 4 ന് രാത്രി നടന്ന സംഭവത്തിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വകുപ്പ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭക്ഷണപൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞും എആർ ക്യാമ്പിൽ എസ്ഐമാർ ഏറ്റുമുട്ടി; കയ്യാങ്കളിയിൽ കലാശിച്ചത് അമ്പല കമ്മിറ്റി തർക്കം

തിരുവനന്തപുരം: നന്ദാവനം എആർ ക്യാമ്പിൽ എസ്ഐമാർ തമ്മിൽ പരസ്യമായി കയ്യാങ്കളി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം.ഭക്ഷണപൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമുള്ള തർക്കം ഏറെ നേരം നിന്നു. നിരവധി പോലീസുകാർ നോക്കിനിൽക്കെയാണ് എസ്.ഐ.മാരുടെ ഏറ്റുമുട്ടൽ നടന്നത്.

എ.ആർ.ക്യാമ്പിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാൾ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാൾ മുൻ ഭാരവാഹിയുമാണ്. മുൻപും ഈ ഉദ്യോഗസ്ഥർക്കെതിരേ പരാതികളുണ്ടായിരുന്നതായി ക്യാമ്പിലെ പോലീസുകാർ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ആർ.ക്യാമ്പ് അധികൃതർ അറിയിച്ചു.

എ.ആർ.ക്യാമ്പിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാൾ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാൾ മുൻ ഭാരവാഹിയുമാണ്. മുൻപും ഈ ഉദ്യോഗസ്ഥർക്കെതിരേ പരാതികളുണ്ടായിരുന്നതായി ക്യാമ്പിലെ പോലീസുകാർ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ആർ.ക്യാമ്പ് അധികൃതർ അറിയിച്ചു.

English Summary:

During a farewell event for the Chengannur DySP in Mannar, Alappuzha, a physical altercation broke out between two SHOs from different police stations in the district.The incident occurred on the 10th of this month at the rented residence of another SHO, where the farewell was being held. A verbal dispute escalated into a three-minute-long scuffle. So far, no legal action has been taken in connection with the incident.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം അവശ്യ വസ്തുക്കളുടെ വിലയും...

Related Articles

Popular Categories

spot_imgspot_img