web analytics

കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി

കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി

മഞ്ചേരി: മൂന്ന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണ വള തിരികെ കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിലാണ് അവിശ്വസനീയ സംഭവം നടന്നത്.

പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ടു പോയത്.

2022 ഫെബ്രുവരി 24ന് ആണ് സംഭവം. വീട്ടിലെ കുളിമുറിയ്ക്കു സമീപം തുണി ‍അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു വള. ഹരിതയുടെ വിവാഹ നിശ്ചയത്തിന് അണിയിച്ച ഒന്നര പവൻ തൂക്കം വരുന്ന വളയാണിത്.

തുണി ‍അലക്കുന്നതിനിടെ ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. തുടർന്ന് വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും വള കണ്ടെത്താനായില്ല.

കഴിഞ്ഞ മാസം നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങ പറിക്കാൻ കയറിയപ്പോൾ മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിക്കുകയായിരുന്നു.

തുടർന്ന് അൻവർ സാദത്ത് വലയുടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കാൻ തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു.

ഇദ്ദേഹം വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ മേയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പിൽ പറഞ്ഞത്.

ഈ വിവരം സുരേഷിന്റെ അടുക്കലെത്തി. പിന്നാലെ വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകിയാണ് കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങിയത്.

കാക്കകൾ എവിടെയും പോയിട്ടില്ല, അത് ചേക്കമാറ്റം മാത്രം

കൊച്ചി: രാജ്യത്ത് ഏറ്റവുമധി​കം കാക്കകളുള്ളത് കേരളത്തിലാണ്. എന്നാൽ,​ കാക്കകളെ ധാരാളമായി കണ്ടിരുന്ന പല പ്രദേശങ്ങളിലും കുറവുണ്ടായതായാണ് കാണപ്പെടുന്നത്.

അത് ചേക്കമാറ്റം മാത്രമാണ് എന്നാണ് പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ.വികസന പ്രവർത്തനങ്ങളും ഭക്ഷണലഭ്യതയിലെ പ്രശ്നങ്ങളും കാരണം അവ താവളം മാറ്റുന്നുണ്ട്.

കൂട് മാറിയെങ്കിലും കാക്കകൾ ഇവിടെത്തന്നെയുണ്ട്, കൂട്ടിനകത്ത് പഴയപോലെ കുഞ്ഞുങ്ങളുമുണ്ട്.

കാർഷിക സർവകലാശാലയുടെ വന്യജീവി വിഭാഗവും ബേർഡ് കൗണ്ട് ഇന്ത്യ എന്ന സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച് സമാന കണ്ടെത്തലാണുള്ളത്.

മഴക്കാലത്തും വേനൽക്കാലത്തുമായി ആറു വർഷത്തിലേറെ നീണ്ട പഠനം മറ്റു പല പക്ഷികളെയും പോലെ കാക്കകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ലെെന്ന് കണ്ടെത്തി. ഒളികണ്ണെറിഞ്ഞും മനുഷ്യരെ നിരീക്ഷിച്ചും കളിപ്പിച്ചും ആവശ്യമുള്ള തീറ്ര അവ കൊക്കിലൊതുക്കുന്നുമുണ്ട്.

താവളം മാറാൻ കാരണംകാക്കകളുടെ പ്രധാന ആഹാരം ഭക്ഷണാവശിഷ്ടങ്ങൾ തന്നെയാണ്. മുൻകാലങ്ങളിൽ വീട്ടുമുറ്റളിൽനിന്നും പരിസരങ്ങളിൽനിന്നും ഇത് ആവോളം ഭക്ഷണം ലഭിക്കുമായിരുന്നു.

നഗരവൽക്കരണവും ഫ്ലാറ്റ് സംസ്കാരവും വ്യാപകമായതോടെ ആ നിലയിൽ കാര്യമായ മാറ്റുണ്ടായി. ബംഗളൂരുവിലും ഇത്തരത്തിൽ കാക്കകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന പ്രചാരണം ശക്തമായിരുന്നു.

അവിടെയും കാക്കകളുടെ അനുയോജ്യ ഇടങ്ങൾ തേടിയുള്ള പറന്നകലൽ മാത്രമാണ് ഉണ്ടായത്. കൃഷിയിടങ്ങളിലെ കടുത്ത കീടനാശിനി പ്രയോഗങ്ങളും മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു.

കേരളത്തിൽരണ്ടിനം കാക്കകളാണ് കേരളത്തിൽ പൊതുവേ കണ്ടുവരുന്നത്,​ ബലികാക്ക (ജംഗിൾ ക്രോ)യും പേനകാക്ക (ഹൗസ് ക്രോ)യും. ബലികാക്കകളുടെ തൂവലുകൾ പൂർണമായും കറുത്തതാണ്.

കഴുത്തും തലയും ചാരനിറമുണ്ടാവും പേനകാക്കകൾക്ക്. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇണചേരലും മുട്ടയിടലും.മൂന്ന് മുതൽ ഒൻപത് വരെ മുട്ടകളുണ്ടാകും.

Summary: A gold bangle lost three years ago was astonishingly recovered from a crow’s nest in Perumpalam, Thrikkalangode, Malappuram. The bangle belonged to Haritha, daughter-in-law of Suresh, and was taken by a crow.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

പാർട്ടിയുടെ പരമോന്നത സ്ഥാനത്ത് ഇനി യുവരക്തം; ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ

ബിജെപി 12-ാമത് ദേശീയ അധ്യക്ഷനായി ചുമതലയേറ്റു നിതിൻ നബിൻ ന്യൂഡൽഹി ∙...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

താപനില ഉയർന്നു: വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ; നെഞ്ചിൽ തീയുമായി കർഷകർ

താപനില ഉയർന്നു. വേനലിൽ വാടാൻ തുടങ്ങി ഏലത്തോട്ടങ്ങൾ വേനൽ തുടങ്ങിയതോടെ ഇടുക്കി...

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

കുറത്തി കോഴി കഴിക്കാൻ പതിരാത്രിക്ക് എത്തിയ സൂപ്പർതാരം; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ രുചിവിസ്മയത്തിലൂടെ...

Related Articles

Popular Categories

spot_imgspot_img