പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ
തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. ഇവരുടെ വീടിനു പിൻവശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചു നൽകിയിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നത്.
തന്റെ മരണത്തിൽ ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർക്കെതിരെയാണ് ആരോപണം ഉയർത്തിയിരിക്കുന്നത്.
തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയെന്നും ഇതുകാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
വീട്ടില്‍ നിന്നും കാണാതായ സ്ത്രീ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍
തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരിച്ചത്. വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയാണ്.
ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നാണ് ഉഷയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ തിരുവല്ലം പോലീസില്‍ ഉഷയെ കാണാനില്ലെന്ന പരാതി നല്‍കി. പിന്നാലെ പോലീസെത്തി നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കിണറിന്റെ മുകളിലുളള വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഉടൻ തന്നെ വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. എഎസ്ടിഒ ഷാജിയുടെ നേത്യത്വത്തിലെത്തിയ ഹരിദാസ്, സനല്‍കുമാര്‍, സാജന്‍, അരുണ്‍ മോഹന്‍, ബിജു, അജയ് സിങ്ങ്, ജിബിന്‍ സാം, സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറിനുളളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഭര്‍ത്താവ്: ബിനു. മക്കള്‍: സാന്ദ്ര, ജീവന്‍.
തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മങ്കടയിലെ കർക്കിടകം ജംഗ്ഷനിലാണ് അപകടമുണ്ടായത്.
വെള്ളില യു.കെ. പാടി സ്വദേശി കടുകുന്നൻ നൗഫലാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം.
തെരുവുനായയെ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് റോഡിൽ തലയിടിച്ചാണ് നൗഫൽ മരിച്ചത്. തെരുവ് നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടത്തിനു കാരണം.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഈ യാത്രക്കാരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നൗഫലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Summary: Panchayat member and his mother found dead by hanging in Vakkom, Kerala. The deceased have been identified as Arun (42), an elected member of the 8th ward of Vakkom Grama Panchayat, and his mother Valsala (71).