യുകെയിൽ വിമാനം തകർന്നുവീണു
യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം.ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
സൗത്ത്എൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ വൈകുന്നേരം നാല് മണിയോടെയാണ് ചെറുവിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന b200 വിമാനം 12 മീറ്റർ നീളമുള്ള ഒരു ചെറിയ വിമാനമാണ്.
നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!
നാല് വിമാനങ്ങൾ ഇതുവരെ റദ്ദാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
നെതർലാൻഡ്‌സിലെ ലെലിസ്റ്റാഡിലേക്ക് പുറപ്പെടുകയായിരുന്ന ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി200 ആണ് യാത്രാ വിമാനം , ക്രൊയേഷ്യയിൽ നിന്ന് രാവിലെ എത്തിയതായിരുന്നു.
വിമാനം തകർന്നുവീണതിനുശേഷം ഒരു “വലിയ തീഗോളം” കണ്ടതായി കുട്ടികളോടും ഭാര്യയോടും ഒപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന ദൃക്‌സാക്ഷി ജോൺസൺ പറഞ്ഞു.
ലണ്ടൻ സൗത്ത് വിമാനത്താവളം ബേസായി ഉപയോഗിക്കുന്ന എയർലൈനുകളിൽ ഒന്നാണ് ഈസിജെറ്റ്. പാരീസ്, അലികാന്റെ, ഫാരോ, പാൽമ ഡി മല്ലോർക്ക എന്നിവിടങ്ങളിലേക്കുള്ള നാല് വൈകുന്നേരത്തെ വിമാന സർവീസുകൾ എയർലൈൻ റദ്ദാക്കി.
മെഡിക്കൽ ഇവാക്വേഷൻ സർവീസുകൾ, ട്രാൻസ്പ്ലാൻറ് ഫ്ലൈറ്റുകൾ, സ്വകാര്യ ചാർട്ടറുകൾ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഡച്ച് കമ്പനിയായ സ്യൂഷ് ഏവിയേഷനാണ് ഓപ്പറേറ്റർ എന്നു ഫ്ലൈറ്റ്റാഡാർ സൂചിപ്പിക്കുന്നു.
സൗത്ത്എൻഡ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളം അടച്ചിട്ടിരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
“നാളെ ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട യാത്രക്കാർ വിവരങ്ങൾക്കും ഉപദേശത്തിനുമായി അവരുടെ എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Summary:
A small aircraft caught fire and crashed shortly after takeoff at Southend Airport in London. The incident occurred just moments after the plane became airborne.









