ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ
ഇടുക്കി ഉപ്പുതറയിൽ മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടമായ കാർ 40 അടി ദൂരെയുള്ള പുരയിടത്തിലേക്ക് ‘പറന്നു വീണു’. അതും റോഡിനു താഴെയുള്ള വീടിനുമുകളിലൂടെ.
ദൂരെ മാറി പതിച്ചതിനാൽ വീടിന് തകരാർ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച രാത്രി 11.30 ഓടെ മാട്ടുക്കട്ടയ്ക്ക് സമീപമാണ് അപകടം.
കട്ടപ്പന ഭാഗത്തുനിന്ന് വന്ന കാർ റോഡിന് താഴ്‌ഭാഗത്തു താമസിക്കുന്ന കുരീപ്പ -റമ്പിൽ ജയരാജിന്റെ ടെറസ് വീടിന് മുകളിലൂടെ അടുത്ത പുരയിടത്തിൽ വീഴുകയായിരുന്നു.
ഇടുക്കിയിൽ ഈ വർഷം തെരുവുനായ കടിയേറ്റത് 2777 പേർക്ക്; നടപടിയുമായി ജില്ലാ ഭരണകൂടം
ഇവിടെ ചെറിയവളവുണ്ട്. വളവുതിരിയാതെകാർ വേഗത്തിൽ നേരേ പറമ്പിലേക്ക് പായുകയായിരുന്നു. കാർ വീടിനുമുകളിൽ തൊടാതെയാണ് തെറിച്ചുപോയത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും അപകടം അറിഞ്ഞില്ല.
പിന്നീട് സംസാരം കേട്ട് വീണ്ടും പുറത്തിറങ്ങിയപ്പോ ഴാണ് കാർ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേയ്ക്കും കാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറ ത്തിറങ്ങിയിരുന്നു. രണ്ടുപേർ ക്കും പരിക്കുണ്ടായിരുന്നില്ല.
കാർ റോഡിന് പുറത്തേ യ്ക്കുപോയ ഭാഗത്ത് ക്രാഷ് ബാരിയർ ഉണ്ടായിരുന്നില്ല. വീടിന് മുകളിൽ വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇടുക്കിയിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; ജീപ്പിലുണ്ടായിരുന്നത് കുട്ടിയടക്കം എട്ടു പേർ
ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്.
ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ. പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:
ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ. തമിഴ്‌നാട് ഉത്തമപാളയം സ്വദേശികളായ അളകരാജ, മുത്തു എന്നിവരാണ് അറസ്റ്റിലായത്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പല തവണയായി 75000 രൂപയുടെ ഏലക്ക ഇവർ മോഷ്ടിച്ചിരുന്നു. അടുത്തിടെ സ്ഥാപനത്തിൽ നിന്നും പല തവണയായി ഏലക്ക കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടമ സിസി ടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാർ ഏലക്ക കടത്തുന്നത് ശ്രദ്ധയിൽപെട്ടത്. പലതവണയായി ബാഗിലും ചാക്കിലും ഉൾപ്പെടെ ഇവർ ഏലക്ക കടത്തുന്നത് സിസിടിവി യിലുണ്ട് .
തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇടുക്കിയിൽ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ഇടുക്കിയിൽ മലയോര ഹൈവേയിൽ കാഞ്ചിയാർ പള്ളിക്കവലക്കും പാലാക്കടക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ലബ്ബക്കട ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും പാലാക്കടയിൽ നിന്നും ലബ്ബക്കട ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികനായ ചോറ്റുപാറ സ്വദേശി ജി. അജേഷിന് ഗുരുതര പരിക്കേറ്റു ഇദ്ദേഹത്തിൻറെ കാലിന് ഓടിവുണ്ട് സംഭവസമയം ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു റോഡ് അരികിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്ത് മുൻപോട്ടു പോകാൻ തുടങ്ങുന്നതിന്ടെയാണ എതിരെ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കേരളത്തിൽ വീണ്ടും നിപ ?; യുവതി ചികിത്സയിൽ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയെന്ന് സംശയം. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കാരിയെയാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക പരിശോധനയിൽ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന കാര്യം വ്യക്തമായിട്ടില്ല.
അതേസമയം യുവതിയുടെ സമ്പർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് സ്ഥിരീകരിച്ചത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത കൂടുതലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
നിപ അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
മനംപിരട്ടൽ, ഛർദി, ക്ഷീണം, ചുമ, വയറുവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്.
രക്തം, മൂത്രം, തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കാറുണ്ട്.