ആശുപത്രിയിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

ആശുപത്രിയിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. രോഗിയുടെ കൂട്ടിരുപ്പുകാരാണ് ശുചിമുറിയിലേക്ക് പാമ്പ് ഇഴഞ്ഞുപോയതായി ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് ആശുപത്രി ജീവനക്കാർ എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.

ഇതിന് മുൻപും പലതവണ ആശുപത്രിക്കുള്ളിൽ പാമ്പിനെ കണ്ടിട്ടുള്ളതായി ആളുകൾ പറയുന്നു. പിടികൂടിയ പാമ്പിനെ സമീപത്തെ പറമ്പിലേക്ക് തുറന്നുവിട്ടു.

ഇത് മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന കാലം… കുഞ്ഞെന്നു കരുതി അവ​ഗണിക്കണ്ട ഒരു മനുഷ്യനെ കൊല്ലനുള്ള വിഷമൊക്കെയുണ്ട്; കരുതിയിരിക്കാം, അറിയണം ഇക്കാര്യങ്ങൾ

കൊച്ചി: കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന ഉഗ്രപ്രതാപികളായ വിഷവൈദ്യന്മാരുടെ വീര കഥകൾ പണ്ട് എല്ലാ നാടുകളിലും കേട്ടിട്ടുണ്ടാവും.

വിഷം തീണ്ടിയ ആൾക്കായി വരുന്നവരുടെ ദൂത ലക്ഷണം മുതൽ മരിച്ച ആൾ എഴുന്നേറ്റ് നടന്നതു വരെ- “വെറും സാക്ഷ്യം” മുതൽ “അനുഭവസാക്ഷ്യം” വരെ നീളുന്ന പൊടിപ്പും തൊങ്ങലും വെച്ച കഥകൾകേട്ട് പലർക്കും രോമം എഴുനേറ്റു നിന്നിട്ടുണ്ടാവും!

ഇത്തരം തള്ള് കഥകളൊന്നും സാധാരണയായി ഇക്കാലത്ത് ആരും വിശ്വാസിക്കാറില്ലെങ്കിലും ഈ നൂറ്റാണ്ടിലും ചിലരൊക്കെ ആ കഥകളിൽ കാമ്പുണ്ടെന്ന് കരുതുന്നുമുണ്ട്.

പാമ്പുകൾ പൊതുവേ മനുഷ്യർക്ക് പേടിയുള്ള ഏക ഉരഗ ജീവിയാണ് – വിഷമുണ്ടായാലും ഇല്ലെങ്കിലും – ഈ ഭയം മനുഷ്യപരിണാമ ചരിത്രത്തോളം പഴക്കമുള്ളതാണ് – ആന്റി സ്നേക് വെനം കണ്ടെത്തുന്നതു വരെയും പഴയകാലത്ത് ലോകത്തെങ്ങും വിഷപ്പാമ്പുകളുടെ കാര്യമായ കടി കിട്ടിയവരിൽ ഭൂരിഭാഗവും മരിച്ചിട്ടുണ്ട്

മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഒരു പഠനത്തിൽ മുതിർന്ന അണലിയിൽ കാണപ്പെടുന്ന വിഷത്തേക്കാൾ അണലിക്കുഞ്ഞുങ്ങളുടെ വിഷത്തിന് തീവ്രത കൂടുതലാണെന്ന് പറയുന്നുണ്ട്. ജനിച്ച ദിവസം മുതൽ സ്വന്തമായാണ് അണലിക്കുഞ്ഞ് ഇര പിടിക്കുന്നത്.

അമ്മപാമ്പ് ഇരപിടിച്ച് നൽകുകയോ കൂടെക്കൊണ്ട് നടക്കുകയോ ചെയ്യാറില്ല എൻ്നതാണ് യാഥാർഥ്യം. വിഷത്തിന്റെ അളവ് കുറവാണെങ്കിലും വീര്യം കൂടുതലാണ്. മൂർഖൻ കുഞ്ഞുങ്ങളുടെ വിഷത്തിനും തീവ്രത വളരെ കൂടുതലാണ്. പാമ്പുകടിയേറ്റ് ചെറിയ ജീവികൾ തൽക്ഷണം ചത്തൊടുങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വിഷമില്ലാത്ത നല്ല പാമ്പുകളാണെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും ഏറെ അപകടമായിരിക്കും

കുഞ്ഞൻ പാമ്പുകളെ കാണുമ്പോൾ ചിലപ്പോൾ ഏത് സ്പീഷിസാണെന്ന് വരെ സംശയം വരാറുണ്ട്. വിഷമില്ലാത്ത നല്ല പാമ്പുകളാണെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും ഏറെ അപകടമായിരിക്കും. മുതിർന്ന പാമ്പുകളുടെ സ്പീഷിസുകൾ തന്നെ പലപ്പോഴും മാറിപ്പോകാറുണ്ട്.

വിഷമുള്ളതാണോ അല്ലാത്തതാണോ എന്ന് സ്വയം തീരുമാനിക്കാതെ മാറിനിൽക്കുക. വിദഗ്ധ സഹായം തേടുക. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക.– വിദ​ഗ്ദർ പറയുന്നത് ഇങ്ങനെയാണ്.

ഈ മാസത്തിൽ മൂർഖന്റെയും അണലിയുടെയും കുഞ്ഞുങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഒരു കുഞ്ഞിനെ കാണുന്ന സ്ഥലത്ത് നിരവധി കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കണം.

ഒതുങ്ങിയ സ്ഥലത്താണ് പാമ്പുകൾ മുട്ടവിരിയുന്നതും പ്രസവിക്കുന്നതുമെല്ലാം. എന്നാൽ അതിനുശേഷം പാമ്പിൻകുഞ്ഞുങ്ങൾ സുരക്ഷിതമായ മറ്റ് സ്ഥലങ്ങൾ തേടി പോകുകയാണ് പതിവ്.

പകലും രാത്രിയിലും ഇവ സഞ്ചരിക്കാറുണ്ട്. സാധാരണ പാമ്പുകൾ ശത്രുക്കളുടെ ഇടയിൽ പെടാറില്ല. എന്നാൽ കുഞ്ഞുങ്ങൾ എല്ലായിടത്തും എത്തും. പക്ഷികളോ പൂച്ചകളെ വീടിനുമുന്നിൽ കൊണ്ടുവന്ന് ഇട്ടേക്കാം.

ചിലപ്പോൾ ഇവ ഷൂസിൽ കയറിയിരിക്കും. ഹെൽമറ്റ്, ചെരുപ്പ്, ചെടിചട്ടി എന്നിവയ്ക്കുള്ളിലെല്ലാം ഇത്തരത്തിൽ പാമ്പുകൾ കാണാം. ഇവയെല്ലാം എടുക്കുന്നതിനു മുൻപ് പരിശോധിക്കുന്നത് നല്ലതാണ്. വീടിനകത്ത് പാമ്പ് കയറാൻ സാധ്യതയുള്ള ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ എല്ലാം അടയ്ക്കുക.

പാമ്പിനെ കണ്ടാൽ ആദ്യം അതിന്റെസഞ്ചാരവും ഒളിച്ചിരിക്കുന്ന സ്ഥ‌ലവും നിരീക്ഷിക്കണം. പരിഭ്രാന്തി കാട്ടരുത്.

ശല്യക്കാരായ പാമ്പുകളെ പിടികൂടാൻ സർപ്പ സ്നേക് റെസ്ക്യൂ ടീം ജില്ലയിലുണ്ട്. മനുഷ്യനോ വളർത്തുമൃഗങ്ങൾക്കോ അപകടം സൃഷ്ടിക്കുമെന്നു കണ്ടാൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീമിനെ വിവരമറിയിക്കാം.

പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെ എത്തിച്ച് പിടികൂടും. വനംവകുപ്പിന്റെ സർപ്പ (സ്നേക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ) ആപ്പിലും വിവരങ്ങൾ കൈമാറാം.

English Summary:

The patient’s bystanders were the first to notice the snake slithering into the restroom. They alerted the hospital staff, who then arrived at the scene and successfully captured the snake.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ് ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

Related Articles

Popular Categories

spot_imgspot_img