നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു
കോട്ടയം: തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ വീട്ടമ്മ മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്.
ആശുപതിയിൽ നിന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ നിസാനി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10.30നു ആണ് നിസാനിയെ നീർനായ കടിച്ചത്. പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി.
എന്നാൽ വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേ സമയം ഹൃദയാഘാതമാകാം നിസാനിയുടെ മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂവെന്നു അധികൃതർ അറിയിച്ചു.
മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളുരു: ബെംഗളുരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശിയായ കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.
കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ച് വെള്ളിയാഴ്ചയാണ് അപകടം നടന്നത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. എന്നാൽ ഇന്നലെ മരണം സംഭവിച്ചു.
ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു ആൽബി ജോൺ ജോസഫ്.
2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട്: സുന്നത്ത് കർമം ചെയ്യുന്നതിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം.
ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം താമസിക്കുന്ന പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് എന്നീ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകൻ എമിൽ ആദം ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ സുന്നത്തിനായി കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി കുട്ടിക്ക് അനസ്തേഷ്യ നൽകുകയായിരുന്നു.
എന്നാൽ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
പക്ഷേ ഉടൻ തന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കാക്കൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പള്ളിയുടെ മുകളിൽ നിന്ന് വീണ് സഹായി മരിച്ചു
കോട്ടയം: പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു. കോട്ടയം കുറുപ്പന്തറയിലാണ് ദാരുണ സംഭവം നടന്നത്.
കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിയിൽ ആണ് അപകടമുണ്ടായത്.
മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയപ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Summary: A tragic incident occurred in Veloor, where a woman died after being bitten by otters while washing clothes. The deceased has been identified as Nisani (53), wife of Ibrahimkutty from Kalyamkeri, Panampady.